ബാർ കോഴക്കേസിൽ സംസ്ഥാന ധനമന്ത്രി കെ. എം. മാണി രാജി വക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ബിജെപി ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും സ്വകാര്യ വാഹനങ്ങളും കെ. എസ്. ആർ. ടി. സി ബസുകളും സർവീസ് നടത്തുന്നില്ല. കടകൾ അടഞ്ഞു കിടക്കുകയാണ്.
ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായതായി വാർത്തകളില്ല. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനത്തിന് ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഹർത്താലിനെ തുടർന്ന് കോഴിക്കോട്, എംജി, കൊച്ചി സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ 31 ലേക്ക് മാറ്റി. കണ്ണൂർ സർവകലാശാല പരീക്ഷകൾ 30 ലേക്ക് മാറ്റിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല