റെജി
നൈനിട്ടണ്‍: ഇന്റസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നൈനീട്ടണിന്റെ വിനോദയാത്ര ആഘോഷമായി. ലെസസ്റ്ററിലെ ട്വിന്‍ ലെയ്ക്ക് ഫാമിലി തീം പാര്‍ക്കിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. പൊരിവെയിലിലും കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു.
പാര്‍ക്കിലെ ആഘോഷങ്ങളും, ലെസെസ്റ്റര്‍ഷെയ്‌റിലെയും വാര്‍വിക്ക്‌ഷെയ്‌റിലെയും പുറം കാഴ്ചകളും വിനോദയാത്ര സംഘത്തിന് ഊര്‍ജം പകര്‍ന്നു. യാത്രയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഇതൊരു നവ്യാനുഭവമായി. വിനോദയാത്രയില്‍ പങ്കെടുക്കയും യാത്ര വന്‍വിജയമാക്കുകയും ചെയ്ത എല്ലാവര്‍ക്കും ഇന്റസ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല