സ്വന്തം ലേഖകന്‍: ഇന്‍ഡിഗോ വിമാനത്തില്‍ അടുത്തിരുന്ന യുവതിയെ നോക്കി യുവാവിന്റെ സ്വയംഭോഗം, ഡല്‍ഹിയില്‍ ഇറങ്ങിയ യുവാവിനെ കൈയ്യോടെ പോലീസ് പൊക്കി. ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. രമേഷ് ചന്ദ് എന്നയാളാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ വച്ച് തന്റെ അടുത്തിരുന്ന രമേഷ് ചന്ദ് പാന്റ്‌സിന്റെ സിബ്ബ് ഊരിയ ശേഷം പരസ്യമായി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരിയായ യുവതി പോലീസിനോട് പറഞ്ഞു.
സംഭവം വിമാന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ യുവതിക്ക് മറ്റൊരു സീറ്റ് അനുവദിച്ചു. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ രമേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍ഡിഗോയുടെ സെക്യൂരിറ്റി ജീവനക്കാര്‍ രമേഷിനെ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു.
2009 ലും ഇന്‍ഡിഗോ വിമാനത്തില്‍ സമാനമായ സംഭവം നടന്നിരുന്നു. അന്ന് യാത്രാമദ്ധ്യേ ജനനേന്ദ്രിയം പുറത്തെടുത്ത യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. അന്ന് പിടിയിലായയാളും ഡല്‍ഹി സ്വദേശിയാണ്. ഈ വര്‍ഷം ജനുവരിയില്‍ മുംബൈ യുഎസ് വിമാനത്തില്‍ ഒരു യാത്രക്കാരന്‍ സഹയാത്രികയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല