ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയായ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലില്‍. ചൈനീസ് തായ്‌പേയ് താരം ഷാവോ ചീ ചെംഗിനെയാണ് സെമിയില്‍ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.
നാലാം സീഡായ സൈന മൂന്ന് ഗെയ്മുകളിലൂടെയാണ് ചെംഗിനെ പരാജയപ്പെടുത്തിയത്. 45 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 2114, 1421, 2117 സ്‌കോറുകള്‍ക്കാണ് എതിരാളിയെ മുട്ടുകുത്തിച്ചത്. സിംഗപ്പൂര്‍ ഓപ്പണില്‍ സൈനയെ ഷാവോ ചീ ചെംഗ് പരാജയപ്പെടുത്തിയതിനുള്ള പകരംവീട്ടുക കൂടിയാണ് സൈന ചെയ്തത്.
ആദ്യ ഗെയിമില്‍ 2114 എന്ന വ്യക്തമായ ആധിപത്യം സൈനനേടിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ ചെംഗ് നടത്തിയ മുന്നേറ്റത്തില്‍ സൈനയുടെ കാലിടറി. എന്നാല്‍ മൂന്നാം സെറ്റില്‍ നടത്തിയ തിരിച്ചുവരവില്‍ ചെംഗിന് അടിപതറുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല