1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2011


ലണ്ടന്‍: കേസ് വിജയിച്ചില്ലെങ്കില്‍ പണം വേണ്ട എന്ന പരസ്യവാചകവുമായി നടക്കുന്ന വക്കീലന്‍മാരാണ് കാര്‍ ഇന്‍ഷുറന്‍സ് ഉയരാന്‍ കാരണക്കാരെന്ന് ഫിലിപ്പ് ജോണ്‍സ്റ്റണ്‍.

താനാദ്യത്തെ കാര്‍ വാങ്ങിയപ്പോള്‍ അതിന് നല്‍കിയത് വെറും 100പൗണ്ട് മാത്രമാണ്. ടാക്‌സ്, എംഒടി, ഇന്‍ഷുറന്‍സ് ചാര്‍ജ് എന്നിവയുള്‍പ്പെടെയാണിത്. എന്നാല്‍ മുപ്പത് വര്‍ഷത്തിനുശേഷം ഇന്ന് ഇതിന്റെ എത്രമടങ്ങ് നല്‍കേണ്ടി വരും. ഇതൊടൊപ്പം ഒരു ഇന്‍ഷുറന്‍സിനായി ഞാന്‍ എത്ര നല്‍കേണ്ടിവരും. തീര്‍ച്ചയായും വാഹനത്തിന്റെ വിലയുടെ അഞ്ചോ പത്തോ ഇരട്ടി തുക നല്‍കേണ്ടിവരും-ജോണ്‍സ്റ്റണ്‍ പറയുന്നു.

ഇന്ന് ഒരു െ്രെഡവറുടെ പ്രീമിയം ചിലവ് ആയിരക്കണക്കിന് പൗണ്ടാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രീമിയം തുകയില്‍ 40% വര്‍ധനവുണ്ടായിരുന്നതായി കഴിഞ്ഞദിവസം പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ ഡ്രൈവര്‍മാര്‍ നല്‍കുന്ന ശരാശരി തുക 892.08പൗണ്ടാണ്. 12 മാസം മുന്‍പ് ഇത് 633.55 പൗണ്ടായിരുന്നു. മുന്‍വര്‍ഷങ്ങളിലും ഇതുപോലുള്ള വര്‍ധനവാണുണ്ടായത്.

ആക്‌സിഡന്റ് കുറഞ്ഞിട്ടും ഇന്‍ഷുറന്‍സ് തുക വര്‍ധിക്കാന്‍ കാരണമെന്താണ്. ഇത് തങ്ങളുടെ കുറ്റം കൊണ്ടല്ലെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുന്നതാണിതിന് കാരണമെന്നാണിവര്‍ പറയുന്നത്. വക്കീലന്‍മാര്‍ നടത്തുന്ന നോ വിന്‍ നോ ഫീ കാമ്പയിനാണ് കൂടുതല്‍ നഷ്ടപരിഹാര അഭ്യര്‍ത്ഥനകള്‍ നടത്താന്‍ െ്രെഡവര്‍മാര്‍ക്ക് പ്രചോദനമാകുന്നത്. ഓരോ ദിവസവും ഉണ്ടാവുന്ന 200 നഷ്ടപരിഹാര ആവശ്യങ്ങളുടേയും പിന്നില്‍ ഇത്തരം വക്കീലന്‍മാരാണ്. കേസ് വിജയിച്ചാല്‍ മാത്രമേ ഇവര്‍ ഫീസ് ആവശ്യപ്പെടുകയുള്ളൂ. എന്നാല്‍ ഇവരുടെ ഫീസ് വളരെക്കൂടുതലുമാണ്.

ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ എന്താണ് നടക്കുന്നതെന്നറിയാലനായി പാര്‍ലമെന്റിന്റെ നിര്‍ദേശപ്രകാരം കോമ്മണ്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി ഒരു അന്വേഷണം നടത്തിയിരുന്നു. മോട്ടോര്‍ ഇന്‍ഷുറന്‍സ് വര്‍ധനവിനെക്കുറിച്ചാണ് ഇവര്‍ പ്രധാനമായും അന്വേഷിച്ചത്. വാഹനാപകടത്തില്‍ നിന്നും പരിക്കേറ്റെന്നും പറഞ്ഞ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധവാണുണ്ടായതെന്നും ഇതാണ് ഇന്‍ഷുറന്‍സ് തുക ഉയരാന്‍ കാരണമെന്നും കണ്ടെത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികളെ ചുറ്റിപ്പറ്റി വന്‍ അഴിമതിയാണ് നടക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇത്തരം ക്ലെയ്മുകള്‍ നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്ന മാര്‍ക്കറ്റിംങ് ടെക്‌നിക്കുകളുടേയും പ്രവര്‍ത്തനം പരാതി നല്‍കുന്നവരുടെ എണ്ണക്കൂടുതലിന് കാരണമായിട്ടുള്ളതായും കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.