1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2011

ഇന്‍ഷുറന്‍സ് മേഖലയിലുള്ള തട്ടിപ്പ് കാരണം കാര്‍ ഇന്‍ഷുറന്‍സ് വില വര്‍ധിക്കുന്നതായി എം.പി മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അപകടം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനയുടമയുടെ വ്യക്തിപരമായ വിവരങ്ങള്‍ വില്‍ക്കപ്പെടുന്നു. വാങ്ങിച്ചവര്‍ പിന്നീട് താല്‍പര്യമുള്ള വ്യക്തികള്‍ക്ക് 1,000 പൗണ്ട് വരെയുള്ള തുകയ്ക്ക് ഇത് മറിച്ചുവില്‍ക്കുന്നു.

കോമണ്‍സ് ട്രാന്‍സ്‌പോര്‍ട്ട് സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം വാഹനഅപകടവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരില്‍ 40% ഇന്‍ഷുറേഴ്‌സ്, ക്ലെയിംസ് മാനേജ്‌മെന്റ് ഫേംസ് എന്നിവരില്‍ നിന്നും റഫറല്‍ ഫീ വാങ്ങുന്നവരാണ്. 200പൗണ്ട് മുതല്‍ 1,000പൗണ്ട് വരെ റഫറല്‍ ഫീയായി വാങ്ങുന്നവരുണ്ട്.

ഇന്‍ഷുറന്‍സിന് വേണ്ടി മോട്ടോറിസ്റ്റുകള്‍ നല്‍കേണ്ടുന്ന ശരാശരി പ്രീമിയത്തില്‍ 29.9%ത്തിന്റെ വര്‍ധനവുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ കമ്മറ്റിയുടെ വാദത്തിന് ശക്തിപകരുന്നതാണ്. ഒരു ഇന്‍ഷുറന്‍സിനുവേണ്ടി കുറേയാളുകള്‍ ആവശ്യപ്പെടുന്ന സ്ഥിതിയാണിന്നുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ തുക ഇന്‍ഷുറന്‍സ് ഫേമുകള്‍, വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നവര്‍, രക്ഷിച്ച ട്രക്ക് െ്രെഡവര്‍മാര്‍, ക്ലെംസ് ആന്റ് ആക്‌സിഡന്റ് മാനേജ്‌മെന്റ് ഫേംസ്, നിയമവൃത്തങ്ങള്‍ എന്നിവയ്ക്ക് വീതിച്ചുകൊടുക്കേണ്ടിവരുന്നു.

റഫറല്‍ ഫീയുടെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി മന്ത്രിമാര്‍ നിയമനിര്‍മാണം നടത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു. ഈ രീതി നിയമവിരുദ്ധമാണെന്നും പ്രവര്‍ത്തന രഹിതമായ നഷ്ടപരിഹാര സമ്പ്രദായത്തിന്റെ ലക്ഷണമാണിതെന്നും അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷൂറേഴ്‌സ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.