ലണ്ടന്‍: ഇന്‍ഷ്വര്‍ ചെയ്യാത്ത വാഹനങ്ങള്‍ പിടികൂടി നശിപ്പിക്കാനും ഡ്രൈവര്‍ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. നിര്‍ദ്ദിഷ്ട നിയമപ്രകാരം, നിരത്തിലിറക്കാതെ അടച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ പോലും പിടികൂടി നശിപ്പിക്കാന്‍ വകുപ്പുണ്ടാവും.
സ്റ്റാറ്റിയൂട്ടറി ഓഫ് റോഡ് ഡിക്‌ളറേഷന്‍ പൂരിപ്പിച്ചു നല്കാതെ ഇന്‍ഷ്വര്‍ ചെയ്യപ്പെടാത്ത വാഹനം സൂക്ഷിക്കുന്നതു പോലും കുറ്റകരമായിരിക്കും ഇനിമുതല്‍.
രാജ്യത്ത് 10 ലക്ഷത്തോളം ഇന്‍ഷ്വര്‍ ചെയ്യപ്പെടാത്ത വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇവരെ പിടികൂടുകയാണ് നിയമത്തിന്റെ ലക്ഷ്യം. ഇവര്‍ വാഹനങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ നിര്‍ബന്ധിതമാവുന്നതോടെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് വന്‍ തുക പ്രീമിയം ഇനത്തിലും കിട്ടും.
രാജ്യത്ത് ഇന്‍ഷ്വര്‍ ചെയ്യപ്പെടാത്ത വാഹനങ്ങള്‍ ഇടിച്ച് പ്രതിവര്‍ഷം ശരാശരി 160 പേര്‍ കൊല്ലപ്പെടുകയും 23,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല