ഇന്ന് ഒരു ഇമെയില്‍ അക്കൗണ്ടില്ലാത്തവര്‍ ആരുമില്ല. മിക്കവരും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും സജീവമായിരിക്കും. എന്നാല്‍ നിങ്ങളുടെ ഇമെയിലിലെ രഹസ്യവിവരങ്ങള്‍ മറ്റൊരാള്‍ക്ക് ഹാക്ക്‌ചെയ്‌തെടുക്കാന്‍ കേവലം നിമിഷങ്ങള്‍ മതിയെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇത് പഠിച്ചെടുക്കാന്‍ എതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ കഴിയുമത്രേ. ഇതിനുവേണ്ടി ധാരാളം വെബ് ട്യൂഷനുകളും ലഭ്യം. ലൈഫ് അസിസ്റ്റന്റ് കമ്പനിയായ സി.പി.പി ഗ്രൂപ്പ് തങ്ങളുടെ വോളന്റിയേഴ്‌സിനു നല്‍കിയ 14 മിനിട്ട് ദൈര്‍ഘ്യമുള്ള ടൂട്ടോറിയല്‍ ഇന്റര്‍നെറ്റില്‍ സൗജന്യമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു.
ടി.വി നിര്‍മ്മാതാവും, ഒരു റൊട്ടിനിര്‍മ്മാതാവും, ഉള്‍പ്പെടെയുള്ള ഒരു കൂട്ടം വളണ്ടിയര്‍മാര്‍ക്ക് മെയില്‍ ഹാക്ക് ചെയ്യുന്നത് എങ്ങിനെയെന്ന് പഠിക്കാന്‍ വെറും 15മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. ടെക്‌നിക്കലായുള്ള കാര്യങ്ങള്‍ അധികം അറിവില്ലാത്ത ഇവര്‍ക്ക് വരെ ഹാക്ക് ചെയ്യാന്‍ എളുപ്പം കഴിഞ്ഞു എന്നത് ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്.
സോഷ്യല്‍ മീഡിയ പ്രൊഫൈല്‍, ഇമെയില്‍, സ്മാര്‍ട്ട്‌ഫോണ്‍, പെപാല്‍ എക്കൗണ്ട് എന്നിവയുടെ പാസ് വേര്‍ഡും മറ്റ് വിവരങ്ങളും എളുപ്പം ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പം കഴിയുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
ഇതുമായി ബന്ധപ്പെട്ട 20000 വീഡിയോ ടൂട്ടോറിയലുകള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇന്റര്‍നെറ്റില്‍ സൈ്വര്യ വിഹാരം നടത്തുന്നു. ഇത്തരം ടൂട്ടോറിയലുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഭൂരിപക്ഷം ആളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല