1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2016

മുരളി മുകുന്ദന്‍: ഈ വരുന്ന ജൂണ്‍ 18ന് ശനിയാഴ്ച്ച വൈകീട്ട് 6.30 മുതല്‍
ലണ്ടനില്‍ മനോപാര്‍ക്കിലുള്ള, നമ്മുടെ ‘കേരള ഹൌസി’ ല്‍ വെച്ച് രണ്ട് ബൃഹത്തായ ചര്‍ച്ചകള്‍ നടത്തുന്നു. മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു . കെ’ യുടെ കീഴിലുള്ള ‘കട്ടന്‍ കാപ്പിയും കവിതയു’മെന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഈ രണ്ട് ചര്‍ച്ചകളും സംഘടിപ്പിക്കുന്നത് .

ബ്രിട്ടനിലെ പല പ്രമുഖരും പങ്കെടുക്കുന്ന ഈ ചര്‍ച്ചയില്‍
ആദ്യം ‘ഇ.യു ബ്രെക്‌സിറ്റ് ഹിത പരിശോധന വോട്ടെടുപ്പില്‍ നാം
എന്ത് നിലപാട് സ്വീകരിക്കണം’ എന്നതിനെ സംബന്ധിച്ചാണ് ജൂണ്‍ 23 ന് നടക്കുന്ന ബ്രെക്‌സിറ്റ് ഹിതപരിശോധന വോട്ടെടുപ്പ് അനുകൂലമായാലും പ്രതികൂലമായാലും ഇന്ന് യു.കെയില്‍ ജീവിക്കുന്ന മലയാളികളുടേതടക്കം , ഇനി ഇവിടെ എത്തിപ്പെടുന്ന യൂറോപ്പിതര പ്രവാസികളുടെ
ഭാവിയിലെ നിലനില്‍പ്പ് , ജോലി , താമസം , ചികിത്സ എന്നിങ്ങനെ ഓരോ പ്രവാസി ജനതക്കും ; പ്രത്യക്ഷമായോ , പരോക്ഷമായോ എന്തൊക്കെ സംഭവിക്കും എന്നതിനെ കുറിച്ച് നമുക്ക് തീര്‍ച്ചയായും ഒരു തിരിച്ചറിവ് വേണ്ടത് തന്നെയാണ്. ഒപ്പം നാം ഇതില്‍ എങ്ങിനെ വോട്ട് രേഖപ്പെടുത്തണം എന്നതിനെ കുറിച്ച് ഒരു ബോധ വല്‍ക്കരണവും ആവശ്യമാണ്.

ഇതുവരെ കണ്ടും, കേട്ടും പ്രചരിച്ച വാര്‍ത്തകളുടെ അടിസ്ഥാന തത്വം തേടിയുള്ള ഒരു കാഴ്ച്ചപ്പാടായി്രിക്കണം ഈ ചര്‍ച്ചയില്‍ നിന്നും ഇനി ഉരുത്തിരിഞ്ഞ് വരേണ്ടത്. രണ്ടാമതായി ജനാധിപത്യത്തിന്റെ ഇടനാഴികളിലൂടെ എന്ന വിഷയമാണ് ചര്‍ച്ചക്ക് വെക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തിരെഞ്ഞെടുപ്പില്‍ ഭരണത്തിലേറിയവരുടെ തായ് വഴിയിലുള്ള പിന്മുറക്കാര്‍ തല മുറകളായി കൈമാറി കിട്ടികൊണ്ടിരിക്കുന്ന ഈ അധികാരം നിലനിറുത്തുവാന്‍ വേണ്ടി
എന്നുമെന്നോണം മതാധിപത്യത്താലും, ജാത്യാധിപത്യത്താലും , സംസ്ഥാനാധിപത്യത്താലും , ദേശാധിപത്യത്താലും ഇന്ന് ഇന്ത്യന്‍ ജനാധിപത്ത്യത്തില്‍ വെള്ളം ചേര്‍ത്ത് കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥാ വിശേഷങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാവുന്ന ഇന്നത്തെ ജനാധിപത്യത്തിന്റെ ഇടനാഴികള്‍!

ജനാധിപത്യം മറ്റു ആധിപത്യങ്ങള്‍ക്ക് വഴിമാറുന്നുവോ ?

ജനാധിപത്യത്തെക്കാള്‍ മികച്ച ഭരണ സംവിധാനം ഉണ്ടോ ?

ജനാധിപത്യത്തിന്റെ ഭീഷണികള്‍ എന്തൊക്കെയാണ് ?

കാലാനുസൃതമായി പുരോഗമനപരമായ മാറ്റങ്ങള്‍ ജനാധിപത്യത്തില്‍ ഉണ്ടാകുന്നുണ്ടോ ?

ജനാധിപത്യത്തെ കരുത്തുറ്റതാക്കാന്‍ നാമെന്തു ചെയ്തു?

ഇനി എന്താണ് ചെയ്യേണ്ടത് ?

ചര്‍ച്ച ഇവിടെ തുടങ്ങുകയാണ്.

വെറുതെ ചര്‍ച്ചിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല ഈ അന്വേഷണങ്ങള്‍.
കണ്ടെത്താനും, പ്രേരകമാകാനും, പ്രവര്‍ത്തിക്കാനുമാണ്. അതുകൊണ്ട്
പ്രബുദ്ധരായ എല്ലാ യു.കെ മലയാളികളേയും ഈ വേദി പങ്കിട്ട് അവരുടെ
അഭിപ്രായങ്ങള്‍ പ്രകടമാക്കുവാന്‍ ക്ഷണിച്ചുകൊള്ളുന്നു … ഏവര്‍ക്കും സ്വാഗതം

It\’s a life changing decision. Employment, Essential services,

Securtiy, Housing, Commodtiy prices and many more. Where do

Malayalees stand in the divide?

Welcome to at Kerala House , 671 Romford Road , London , E12 5AD , and express your views

on Saturday 18 June at 6.30pm This is the first in the series of discussions over \’Corridors of Democracy\’.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.