സ്വന്തം മക്കളെ സ്‌നേഹിക്കാന്‍ മാതാപിതാക്കള്‍ക്ക് പല വഴികളുണ്ടായിരിക്കും. എന്നാല്‍ റോബ്ആന്‍ റോല്‍സ്‌റ്റോണ്‍ ദമ്പതികള്‍ തങ്ങളുടെ ഇരട്ടകളായ മക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സമ്മാനമായിരിക്കും. അവരുടെ കിഡ്‌നിയാണ് മക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
തങ്ങളുടെ ഇരട്ടക്കുട്ടികളായ ജെയ്‌സണും ആഷ്‌ലെയ്ക്കുമാണ് ഇവര്‍ കിഡ്‌നി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജെയ്‌സണ്‍ആഷ്‌ലെ സഹോദരന്‍മാരുടെ കിഡ്‌നിക്കായിരുന്നു ഡോക്ടര്‍മാര്‍ കുഴപ്പം കണ്ടെത്തിയത്. കിഡ്‌നി തകരാറിലാകുന്ന ആല്‍പോര്‍ട്ട് സിന്‍ഡ്രം ആണ് ഇരുവര്‍ക്കും ദുരിതമായത്. കിഡ്‌നി മാറ്റിവെച്ചാല്‍ മാത്രമേ സാധാരണജീവിതം നയിക്കാനാകു എന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് മാതാപിതാക്കള്‍ തങ്ങളുടെ സ്‌നേഹം വ്യക്തമാക്കിയത്. മക്കള്‍ക്ക് ഓരോ കിഡ്‌നിവീതം നല്‍കാനും ഇരുവരും സമ്മതിക്കുകയായിരുന്നു.
ഇരുവരും തുടര്‍ന്ന് മെഡിക്കല്‍ ടെസ്റ്റിന് വിധേയമാവുകയും കിഡ്‌നി മാറ്റിവെയ്ക്കാന്‍ സാധിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ വിധിക്കുകയുമായിരുന്നു. റോബിന്റെ കിഡ്‌നി ജെയ്‌സണിനും ആനിന്റെ കിഡ്‌നി ആഷ്‌ലിയിക്കുമായിരിക്കും നല്‍കുക. മക്കളുടെ രോഗവിവരമറിഞ്ഞ ഉടനേ കിഡ്‌നി നല്‍കാന്‍ തങ്ങള്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഹോംഹെല്‍പ് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ആന്‍ പറഞ്ഞു. താനാദ്യമായാണ് ഇത്തരമൊരു വാര്‍ത്ത കേള്‍ക്കുന്നതെന്ന് കിഡ്‌നി റിസര്‍ച്ച് യു.കെയിലെ പ്രൊഫ.നില്‍ ടേണര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല