1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 29, 2016

സാബു ചുണ്ടക്കാട്ടില്‍: നാലാമത് ഇരിഞ്ഞാലക്കുട കുടുംബ സംഗമം സെഫ്ന്‍ ലീ പാര്‍ക്കില്‍ 2016 ജൂണ്‍ 24,25,26 തിയതികളില്‍ നടത്തുന്നു. യു.കെ യിലെ മുഴുവന്‍ ഇരിഞ്ഞാലക്കുട നിവാസികളെയും പങ്കെടുപ്പിക്കുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ നടക്കുനതായി പ്രസിഡന്റ് ശ്രീ ബിജോയ് കോലംകണ്ണി പത്രകുറിപ്പിലൂടെ അറിയിച്ചു.കഴിഞ്ഞ പല വര്‍ഷങ്ങളിലായി സ്‌കോട്‌ലാന്റ്‌റ് , ബ്‌ളാക്പൂള്‍ , ബ്‌ളാക്ക്‌ബേണ്‍ , പ്രെസ്റ്റൊണ്‍, സ്‌കിപ്‌റ്റൊണ്‍ മാഞ്ചെസ്റ്റെര്‍ , ലിവര്‍പൂള്‍ , നോര്ത്ത് വെയിലസ്, ബെഡ്‌ഫോര്‍ഡ് ,ലെസ്റ്റെര്‍ , സൌതാംപ്ട്ടന്‍ , കെന്റ്‌റ് , ബ്രിസ്റ്റോള്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഇരിഞ്ഞാലക്കുടക്കാര്‍ യു.കെയില്‍ ഒന്നിക്കുന്ന അവസരമായിട്ടാണ് ഈ ഒത്തുചേരലിനെ കാണുന്നത് . വിവിധങ്ങളായ കലാകായിക പരിപാടികളും ഇരിഞ്ഞാലക്കുട രുചിവിഭവങ്ങളും മറ്റും ഈ കൂട്ടായിമയുടെ മാത്രം പ്രത്യേകതയാണ് . സെഫ്ന്‍ ലീ പാര്‍ക്കില്‍ ജൂണ്‍ 24 നു വൈകീട്ട് അഞ്ചുമണിയോടെ തുടങ്ങി ജൂണ്‍ 26 നു 3 മണിയോടെ സമാപിക്കുന്ന മൂന്നു ദിവസത്തെ പരിപാടിയാണു ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുകിങ്ങിനും താഴെ കാണുന്ന നമ്പറില്‍ വിളിക്കുക. ശ്രീ ബിജോയ് കോലംകണ്ണി 07865 999714 , ശ്രീ ലിജോ ചിറ്റിലപിള്ളി 07916173474 , ശ്രീ ബാബു അളിയത്ത് 07503 283671 , ശ്രീ സുനില്‍ ആന്റ്റണി 07599 361572 ,ശ്രീ ടോമി പുനേലിപറമ്പില്‍ 07480 132039 , ശ്രീ സോണി ജോര്‍ജ് 07877 541649 , ശ്രീ സെലവിന്‍ പട്ടത്ത് 07872 175467 ,ശ്രീ ബെന്നി പൊഴോലിപറമ്പില്‍ 07894 811395 .

വിലാസം: Cefn Lea Park,Dolfor,Newtown,Powys,SY16 4AJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.