2003ല്‍ ഇറാഖ് അധിനിവേശം ആരംഭിക്കുന്നതിന് ഒരുവര്‍ഷം മുന്‍പുതന്നെ സദ്ദാം ഹുസൈനെതിരെയുള്ള നടപടിയെ പിന്തുണയ്ക്കാമെന്നു അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനു വാക്കുകൊടുത്തിരുന്നതായി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബെ്‌ളയര്‍ മൊഴിനല്‍കി.
ബെ്‌ളയറിന്റെ പിന്‍ഗാമിയായിരിരുന്ന ഗോര്‍ഡന്‍ ബ്രൗണ്‍ നിയമിച്ച അന്വേഷണസമിതി മുന്‍പാകെയാണു ബെ്‌ളയര്‍ മൊഴിനല്‍കിയത്.
രണ്ടാം തവണയാണു സമിതി മുന്‍പാകെ ബെ്‌ളയര്‍ ഹാജരാകുന്നത്. ഇറാഖിലെ സൈനിക നടപടിക്കു പിന്തുണ നല്‍കിയതിനെതിരെ ബ്രിട്ടനില്‍ വന്‍ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അതു സംബന്ധിച്ചു തീരുമാനമെടുത്തതിലെ പാകപ്പിഴകള്‍ പഠിക്കുന്നതിനു സമിതിയെ ഗോര്‍ഡന്‍ ബ്രൗണ്‍ നിയോഗിച്ചത്.
സൈനിക നടപടിക്കു നിരുപാധിക പിന്തുണ നല്‍കാമെന്നു പറഞ്ഞിട്ടിലെ്‌ളങ്കിലും സദ്ദാമിനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ തനിക്കു യോജിപ്പാണുണ്ടായിരുന്നതെന്നു ബെ്‌ളയര്‍ സമിതി മുമ്പാകെ വ്യക്തമാക്കി. ഇറാഖ് പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കയോടൊപ്പം പൂര്‍ണമായും താന്‍ ഉണ്ടായിരിക്കുമെന്നു പറഞ്ഞതായും അദ്ദേഹം സമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല