ഇറാന് ജയിലില്‍ രാഷ്ട്രീയ തടവുകാര്‍ ലൈംഗിക പീഡനത്തിനിരയാകുന്നതായി റിപ്പോര്‍ട്ട്. 2009ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഹമ്മദി നെജാദിനെതിരെ പ്രക്ഷോഭം നടത്തിയവരാണ് ജയിലില്‍ ക്രൂര പീഡനത്തിനിരയാകുന്നത്. തടവുകാരുടെ കത്തില്‍ നിന്നാണ് പുറംലോകം പീഡനം നടക്കുന്ന വിവരം അറിഞ്ഞത്.
പ്രക്ഷോഭകരെ മറ്റ് കുറ്റവാളികള്‍ക്കൊപ്പമാണ് ജയിലില്‍ പാര്‍പ്പിച്ചിരിയ്ക്കുന്നത്. പീഡനം നടക്കുന്നത് അധികൃതരുടെ ഒത്താശയോടെ ആണെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭനിരോധന ഉറകള്‍ നല്‍കിയാണ് പ്രക്ഷോഭകാരികളെ ജയില്‍ മുറികളിലെത്തുന്നത് . ആണ്-പെണ് ഭേദമെന്യെ ജയിലിലടയ്ക്കപ്പെട്ട എല്ലാ പ്രക്ഷോഭകാരികളും മറ്റ് തടവുകാരും ലൈംഗിക പീഡനത്തിനിരയാകുന്നതായാണ് വിവരം.
കരാജിലെ രജിഷഹര് ജയിലിലെ തടവുകാരനായ മെഹ്ദി മഹമ്മൂദിന്റെ കത്തുകള്‍ ജയിലില്‍ നടക്കുന്ന പീഡനത്തെക്കുറിച്ച് വ്യകതമായ വിവരം നല്കുന്നു. ഈ കത്തുകള്‍ പ്രതിപക്ഷ നേതാവ് മിര്‍ ഹുസൈന് മൗലവിയുടെ കലിം ഡോട്ട് കോം ഉള്‍പ്പെടെയുള്ള ഒട്ടേറെ വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കത്തിലെ പല വിവരങ്ങളും ഞെട്ടിക്കുന്നതാണ്. ചില തടവുകാര്‍ക്ക് ഉടമകള്‍ ഉണ്ടെന്നും ഇവരെ പണത്തിനായി പുറമെ വില്‍ക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
ജയിലില്‍ പീഡനം നടക്കുന്ന വിവരമറിയിച്ചു കൊണ്ട് 26 പ്രമുഖ രാഷ്ട്രീയ തടവുകാര്‍ ജയില്‍ മേല്‍നോട്ട സമിതിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. മുന്‍ വിദേശകാര്യ സഹമന്ത്രി മൊഹ്സന്‍ അമിന്‍സാദെ, മുതിര്‍ന്ന മനുഷ്യാവകാശപ്രവര്‍ത്തകന്‍ മൊഹ്സന്‍ മിര്ദമാനി തുടങ്ങിയവരാണ് പരാതിയില്‍ ഒപ്പിട്ടിട്ടുളളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല