സ്വന്തം ലേഖകന്‍: ഇറാന്‍ പ്രസിഡന്റിന്റെ പാരീസ് സന്ദര്‍ശനത്തിന് എതിരെ മാറിടം പ്രദര്‍ശിപ്പിച്ച് യുവതിയുടെ പ്രതിഷേധം. പാലത്തില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുക്കി മാറു മറക്കാതെയായിരുന്നു യുവതിയുടെ വ്യത്യസ്തമായ പ്രതിഷേധം.
പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. വനിതാ ഫെമിനിസ്റ്റ് സംഘടനയായ ഫിമെന്റെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ നഗ്‌നമായി പ്രതിഷേധിച്ച് ലോക ശ്രദ്ധനേടിയ സംഘടനയാണ് ഫിമെന്‍.
സംഘടനയിലെ അംഗമായ യുവതി പാലത്തിലൂടെ നടന്നുവന്നശേഷം പെട്ടെന്ന് വിവസ്ത്രയായി കയറില്‍ കഴുത്ത് കുരുക്കി പ്രതിഷേധിക്കുകയായിരുന്നു. യുവതിയുടെ മാറില്‍ ഇറാന്റെ ദേശിയ പതാക ചായം ഉപയോഗിച്ച് വരച്ചുചേര്‍ത്തിരുന്നു. പ്രതിഷേധ സൂചകമായി വലിയൊരു ബാനറും പാലത്തില്‍ സ്ഥാപിച്ചിരുന്നു.
ഇറാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് സംഘടന പിന്നീട് വ്യക്തമാക്കി. ഓരോ വര്‍ഷവും നൂറുകണക്കിന് തടവുകാരെയാണ് ഇറാനില്‍ തൂക്കിലേറ്റുന്നത്. അങ്ങനെയുള്ള ഒരു രാജ്യത്തിന്റെ തലവന്‍ പാരീസ് സന്ദര്‍ശനം നടത്തുന്നതിനെ തങ്ങള്‍ക്ക് അനുകൂലിക്കാന്‍ സാധിക്കില്ലെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല