1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2011

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍‌മാരില്‍ ഒരാളായ ഇലിയാസ് കശ്മീരി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് ഉറപ്പില്ല എന്ന് യുഎസ്. പെന്റഗണ്‍ വക്താവായ കേണല്‍ ഡേവ് ലാപെന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കശ്മീരിയുടെ മരണം യുഎസ് സ്ഥിരീകരിച്ചു എന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ലാപെന്‍ ഇക്കാര്യം പറഞ്ഞത്. യുഎസ് പ്രതിരോധ വകുപ്പിന് ഇക്കാര്യത്തില്‍ ഉറപ്പൊന്നുമില്ല എന്നായിരുന്നു ലാപെന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

തെക്കന്‍ വസിരിസ്ഥാന്‍ പ്രവിശ്യയില്‍ ജൂണ്‍ മൂന്നിന് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇലിയാസ് കശ്മീരിയും ഒമ്പത് ഭീകരരും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ അസോസിയേറ്റഡ് പ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

പാകിസ്ഥാന്റെ മുന്‍ സൈനിക കമാന്‍ഡറായിരുന്നു 47 കാരനായ കശ്മീരി. ഇയാളുടെ തലയ്ക്ക് യുഎസ് 50 ലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു. കശ്മീരിയുടെ ഭീകര പ്രസ്ഥാനമായ ഹുജിയും മരണം സ്ഥിരീകരിച്ചുകൊണ്ട് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക് ഫാക്സ് സന്ദേശം അയച്ചിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.