മദ്യപാനത്തില്‍ പെണ്‍കുട്ടികള്‍ മുന്നില്‍ നില്‍ക്കുന്ന,കോര്‍ണര്‍ ഷോപ്പില്‍ നിന്നു പോലും യഥേഷ്ട്ടം മദ്യം കിട്ടുന്ന ബൂസി ബ്രിട്ടനില്‍ നിന്നും മറ്റൊരു മദ്യ റിക്കാര്‍ഡു കൂടി. ഒരു ദിവസം പ്രായമുള്ള കുട്ടിയേയും കൊണ്ട് പബ്ബില്‍ പോകുന്നവരുടെ നാട്ടില്‍ ഒരു വയസുകാരനെ മദ്യപിച്ചതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമിതമായി മയക്കുമരുന്ന് കഴിച്ചതിനു ആറുവയസുള്ള മറ്റൊരു കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നൂറുകണക്കിന് കുട്ടികളാണ് ഇത്തരത്തില്‍ വെള്ളമടിച്ചും മയക്കുമരുന്നിന് വിധേയരായും ആശുപത്രികളിലെത്തുന്നത്. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ ഇത്തരം ലഹരിവസ്തുക്കള്‍ക്ക് അടിമകളാകുന്നുവെന്ന് റോയല്‍ ബോള്‍ട്ടണ്‍ ആശുപത്രി അധികൃതര്‍ പറയുന്നു. 12 വയസ് മാത്രം പ്രായമുള്ള ഒമ്പത് കുട്ടികളും നൂറുകണക്കിന് യുവാക്കളും ഇത്തരത്തില്‍ ലഹരിക്ക് അടിമകളാകുന്നുണ്ടെന്നും ആശുപത്രി വ്യക്തമാക്കി.
ഒന്ന്‌രണ്ട് വയസിന് ഇടയില്‍തന്നെ നിരവധി കുട്ടികള്‍ ലഹരിക്ക് അടിമകളാകുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച തോതിലും അതില്‍ കൂടുതല്‍ അളവിലും മരുന്നുകളുപയോഗിക്കുന്നതും പല കുട്ടികള്‍ക്കും പ്രശ്‌നമാകാറുണ്ട്. അതിനിടെ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം അധികമാകുന്നത് ഏറെ ആശങ്കയോടെയാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ കാണുന്നത്. ചെറുപ്പത്തിലേ കുട്ടികള്‍ ഇത്തരം വസ്തുക്കള്‍ക്ക് അടിമകളാകുന്നത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അവര്‍ പറയുന്നു.
വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിക്കുള്ള മറുപടിയായിട്ടാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായിട്ടുള്ളത്. അമിതമായ മരുന്നടി, മയക്കുമരുന്നിന്റെ ഉപയോഗം, മറ്റ് വസ്തുക്കള്‍ നിയന്ത്രണമില്ലാതെ ഉപയോഗിക്കല്‍ എന്നിവയെക്കുറിച്ചുള്ള വിവരണവും മറുപടിയായി ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല