ഇസ്രായേലിലെ ടെല്‍അവീവില്‍ ഇസ്രായേലി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഏഴായിരത്തിലേറെപേര് പങ്കെടുത്ത യുദ്ധവിരുദ്ധറാലി നടന്നു.””ഇനി ഒരാളും മരിക്കരുത്, യുദ്ധം ഉടന്‍ നിര്‍ത്തുക”” എന്ന മുദ്രാവാക്യവുമായി നീങ്ങിയ റാലിയില്‍ എഴുത്തുകാരും ചിന്തകരും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം അണിനിരന്നു.
“ജൂതരും അറബികളും ശത്രുക്കളല്ല.” “യുദ്ധം നിര്‍ത്തി പട്ടാളത്തെ തിരികെ വിളിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുകളും പ്രകടനക്കാര്‍ ഏന്തിയിരുന്നു. ഗാസയിലെ ഇസ്രയേലി അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് റാലി ആവശ്യപ്പെട്ടു.
കമ്യൂണിസ്്റ്റ് പാര്‍ട്ടി നേതാവ് അലോ ഗ്രീന്‍ നേതൃത്വം നല്കി. ഹമാസ് ബോംബിങ്ങില്‍ മകളെ നഷ്ടമായ ബെന്‍ കെഫിറും സര്‍ക്കാരിന്റെ യുദ്ധനയത്തെ എതിര്‍ത്ത് റാലിയില്‍ പ്രസംഗിച്ചു. സമാമധാനത്തിന് വഴികളില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് കെഫിര്‍ പറഞ്ഞു. യുദ്ധത്തില്‍ മരിച്ചവരോട് അനുശോചനം അറിയിച്ച് മെഴുകുതിരികളും തെളിച്ചു.
റാലിക്ക് എതിരെ പ്രതിഷേധവുമായി തീവ്രവലത്പക്ഷക്കാരുടെ പ്രകടനവും നടന്നു. മുന്നൂറോളം പേരാണ് അക്രമാസക്ത മുദ്രാവാക്യങ്ങളുമായി ഈ റാലിയല്‍ പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല