സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കിയതായി തുര്‍ക്കി. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന അവസാന സ്ഥലത്തുനിന്നും ഐഎസ് സാന്നിധ്യം ഇല്ലാതാക്കിയെന്നും അസാസ് മുതല്‍ ജറാബ്ലൂസ് വരെയുള്ള ഞങ്ങളുടെ 91 കിലോമീറ്റര്‍ അതിര്‍ത്തി പൂര്‍ണമായും സുരക്ഷിതമാണെന്നും തുര്‍ക്കി പ്രധാനമന്ത്രി യില്‍ദ്രിം വ്യക്തമാക്കി.
തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ചേര്‍ന്ന് ശനിയാഴ്ച സിറിയന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ജറാബ്ലൂസ് നഗരം പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച നടത്തിയ ആക്രമണത്തിലൂടെ സിറിയ ഐഎസില്‍ നിന്ന് തുര്‍ക്കി അതിര്‍ത്തിയിലുള്ള തന്ത്രപ്രധാന നഗരമായ ആലപ്പൊയും തിരിച്ചുപിടിച്ചു. കഴിഞ്ഞ മാസം സിറിയയില്‍ നിന്ന് ഐഎസ് പിടിച്ചെടുത്ത നഗരമാണിത്.
സിറിയയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ഭീകരരെ തുരത്താന്‍ ഫ്രീ സിറിയന്‍ ആര്‍മിയ്ക്ക് തുര്‍ക്കി പിന്തുണ നല്‍കിയിരുന്നു. ഈ ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങി എന്നാണ് തുര്‍ക്കിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചന. അതേസമയം തുര്‍ക്കിയുടെ അവകാശവാദത്തോട് ഇസ്ലാമിക് സ്റ്റേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല