സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂര പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 8 വയസുകാരി സ്വയം തീകൊളുത്തി വിരൂപയായതായി വെളിപ്പെടുത്തല്‍. ജനീവയില്‍ നടന്ന മനുഷ്യാവകാശ സംഘടനകളുടെ സമ്മേളനത്തില്‍ ഇറാഖില്‍ സേവനമനുഷ്ടിച്ച ജര്‍മന്‍ ഡോക്ടറാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.
ജര്‍മന്‍ ഡോക്ടറായ ജാന്‍ ഇല്‍ഹാന്‍ കിസില്‍ഹാനാണ് സമ്മേളനത്തിനെത്തിയവരെ നിശബ്ദരാക്കിയ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ തനിക്ക് പറയാനുള്ള 1400ഓളം സംഭവങ്ങളില്‍ വെറും രണ്ടെണ്ണം മാത്രമാണിതെന്ന് ഡോക്ടര്‍ ആവര്‍ത്തിക്കുന്നു.
ഐ.എസ് ലൈംഗിക അടിമകളാക്കിയിട്ടുള്ള ആയിരക്കണക്കിന് സ്ത്രീകളെ മോചിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തിന്റെ തലവനാണ് ജാന്‍ ഇല്‍ഹാന്‍. പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,100 ഓളം യസീദി അടിമകളെ മോചിപ്പിച്ചതായി അദ്ദേഹം പറയുന്നു. ഇതില്‍ കൂടുതലും 16നും 20നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.
ഏറ്റവും പ്രായം കൂടിയ യുവതിക്ക് 40 ഉം പ്രായം കുറവ് എട്ട് വയസ് പൂര്‍ത്തിയായ പെണ്‍കുട്ടിയുമാണ്. അതിലൊരു പെണ്‍കുട്ടിയാണ് സ്വയം തീകൊളുത്തി ശരീരം വികൃതമാക്കാന്‍ ശ്രമം നടത്തിയത്. താന്‍ ചികിത്സയ്ക്ക് എത്തുമ്പോള്‍ ശരീരത്തിലെ 80 ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെന്ന് ഡോക്ടര്‍ പറയുന്നു.
നിരവധി ശസ്ത്രക്രീയകളിലുടെ കടന്നുപോയാലെ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കു. എട്ട് മാസത്തിനിടയില്‍ പത്തോളം തവണ വില്പ്പനച്ചരക്കായെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. നൂറോളം ആളുകളാണ് അവളുടെ പിഞ്ചു ശരീരത്തെ ഉപയോഗിച്ചത്. ഒടുവില്‍ തീരെ സഹിക്കാന്‍ കഴിയാതായപ്പോഴാണ് അവള് സ്വയം തീകൊളുത്തിയതെന്നും ഡോക്ടര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല