ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി വീടു വിട്ടിറങ്ങിയ ഹൈദാരാബാദുകാരി മടങ്ങിയെത്തി. 19 വയസുള്ള പെൺകുട്ടി കുടുംബത്തോടൊപ്പം ഖത്തറിലായിരുന്നു താമസം.
ഒരു സഹപ്രവർത്തകയും ഒരുമിച്ചാണ് രണ്ടുമാസങ്ങൾക്കു മുമ്പ് പെൺകുട്ടി ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി ടർക്കിയിലേക്ക് തിരിച്ചത്. തുടർന്ന് സിറിയയിലേയും ഇറാക്കിലേയും ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങൾ സന്ദർശിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.
പാചകക്കാരിയായി ജോലി ലഭിച്ചെന്നും എന്നാൽ ജോലിക്കിടെ ഇസ്ലാമിക് സ്റ്റേറ്റ് ആശങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ മടങ്ങിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം ഹൈദാരാബാദിലുള്ള പെൺകുട്ടിയെ ചോദ്യം ചെയ്ത പോലീസ് അധികൃതർ പറയുന്നത് പെൺകുട്ടി സിറിയയും ഇറാക്കും സന്ദർശിച്ചിട്ടില്ല എന്നാണ്.
ഖത്തറിലെ ദോഹ വാസക്കാലത്ത് ഒരു അയൽക്കാരൻ പെൺകുട്ടിയെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു എന്നും ആശയങ്ങളിൽ ആകൃഷ്ടയായ പെൺകുട്ടി ടർക്കി വഴി സിറിയയിലേക്ക് പോകാൻ ശ്രമിച്ചെന്നും പോലീസ് പറയുന്നു. എന്നാൽ ടർക്കിയിൽ നിന്ന് അജ്ഞാത കാരണത്താൽ യാത്ര മതിയാക്കി മടങ്ങുകയായിരുന്നു.
രണ്ടു മാസങ്ങൾക്കു ശേഷം പെൺകുട്ടിയും കുടുംബവും ഇന്ത്യയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഒരു സോഷ്യൽ നെറ്റ്വർക്ക് സൈറ്റിൽ നിന്നാണ് പെൺകുട്ടി ടർക്കിക്കാരനായ അയൽക്കാരനെ പരിചയപ്പെട്ടത്. ഇരുവരും ചേർന്ന് ഇന്റർനെറ്റിൽ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ തിരയുന്നത് പതിവാകുകയും തുടർന്ന് പെൺകുട്ടി ആ ആശയങ്ങളിൽ ആകൃഷ്ടയാകുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല