ലണ്ടന്‍: ഇസ്‌ലാമിക തീവ്രവാദത്തിന്റെ അടയാളങ്ങള്‍ കണ്ടെത്താന്‍ ഇനിമുതല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും സഹായിക്കും. രോഗികളില്‍ ജയിലിലേക്ക് പോകേണ്ടവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ക്കും, എന്‍.എച്ച്.എസ് ജോലിക്കാര്‍ക്കും എളുപ്പം തിരിച്ചറിയാന്‍ സാധിക്കുമെന്നതിനാലാണിത്. ഹോം സെക്രട്ടറി തെരേസ് മെ ഇന്നുമുതല്‍ ഈ തന്ത്രം നടപ്പാക്കും.
തീവ്രവാദ സൈറ്റുകളെക്കുറിച്ച് പോലീസിനെ അറിയിക്കാന്‍ ഇന്റര്‍നെറ്റ് പാനിക് ബട്ടണുകള്‍ സ്ഥാപിക്കാനും പദ്ധിതിയുണ്ട്. ലൈംഗിക പീഡനങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ പാനിക് ബട്ടണുകളുള്ള ചാറ്റ് റൂം സ്ഥാപിച്ച് വിജയം കണ്ടതാണ് ഈ നീക്കത്തിനുള്ള പ്രചോദനം.
രോഗിയ്ക്കും ഡോക്ടര്‍ക്കുമിടയിലുള്ള പരസ്പരം വിശ്വാസം ജനങ്ങളെ സംരിക്ഷിക്കാനുള്ള ആരോഗ്യമേഖലയിലെ തൊഴിലാളികളുടെ താല്‍പര്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് പറയുന്നത്. ഒരാളെ തീവ്രവാദിയാകുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുക എന്നത് പീഡനത്തില്‍ നിന്നും അക്രമത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഈ തന്ത്രം പറയുന്നത്. മാനസികമായ പ്രശ്‌നങ്ങളും, വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തതുമായ രോഗികള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു.
ഇതിനായി ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട രണ്ടുപേരുടെ ഉദാഹരണവും പദ്ധതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആസ്‌പെര്‍ഗര്‍ സിന്‍ഡ്രോം ഉള്ള നിക്കി റെല്ലി എക്സ്റ്ററിലെ ഷോപ്പിംങ് സെന്റര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. അതുപോലെ മയക്കമരുന്നിന് അടിമയായിരുന്ന ആന്‍ഡ്രൂ ഇബ്രാഹിം ബ്രിസ്‌റ്റോളിലെ അദ്ദേഹത്തിന്റെ ഫഌറ്റില്‍ വച്ച് ബോംബുണ്ടാക്കിയതിന് പിടിക്കപ്പെട്ടിരുന്നു. എന്നാല്‍ ടൈഗര്‍ ടൈഗര്‍ നൈറ്റ് ക്ലബില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതിന് ജയിലിലായ ഇറാഖി ജൂനിയല്‍ ഡോക്ടര്‍ ബിലാല്‍ അബ്ദുള്ളയെക്കുറിച്ച് ഇവര്‍ ഈ രേഖകളില്‍ പരാമര്‍ശിച്ചിട്ടില്ല
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല