അധികൃതരെ ആശങ്കയിലാക്കി ഇ കോളി ബാക്ടീരിയ പടര്‍ത്തുന്ന രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഇതിനകം തന്നെ 14 ആളുകള്‍ മരിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ തുടങ്ങിയ രോഗം ഉടനേ തന്നെ മറ്റ് രാഷ്ട്രങ്ങളിലേക്കും പടരുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇ കോളിയില്‍ നിന്നും രക്ഷപ്പെടാനും മാര്‍ഗ്ഗങ്ങളുണ്ട്.
വ്യക്തിശുചിത്വം
വ്യക്തിശുചിത്വം പാലിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ബാത്ത്‌റൂമില്‍ പോയതിനുശേഷം കൈരണ്ടും സോപ്പുപയോഗിച്ച് കഴുകണം. ഇത് ബാക്ടീരിയ മറ്റ് വസ്തുക്കളിലേക്ക് കടക്കുന്നത് തടയും.
ഭക്ഷണം സൂക്ഷിക്കുന്നത് ശ്രദ്ധിക്കണം.
പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണം സൂക്ഷിക്കുന്നതിലും വേണം ശ്രദ്ധ. ഫ്രിഡ്ജ് ശരിയായ താപനിലയില്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. ഭക്ഷ്യവസ്തുക്കളെല്ലാം ഫ്രിഡ്ജില്‍തന്നെ സൂക്ഷിക്കണം. കേടായ മാംസം കഴിക്കാനുള്ള സ്ഥലത്തുനിന്നും പൂര്‍ണ്ണമായും മാറ്റണം.
ഭക്ഷണം പാകം ചെയ്യുന്നതില്‍ ശ്രദ്ധിക്കണം
ഭക്ഷണം പാകംചെയ്യുന്നതിന് മുമ്പ് കൈ നന്നായി കഴുകണം. മല്‍സ്യം, മാംസം തുടങ്ങിയവ വെവ്വേറതന്നെ സൂക്ഷിക്കണം. മാംസം മുറിക്കാനുപയോഗിച്ച വസ്തുക്കള്‍ മറ്റ് ഭക്ഷ്യവസ്തുക്കളുമായി കലരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. കൃത്യമായ ഊഷ്മാവിലായിരിക്കണം ഭക്ഷണം പാകംചെയ്യേണ്ടത്. ബാക്ടീരിയകള്‍ നശിക്കാന്‍ ഇത് സഹായിക്കും. ഭക്ഷണം പാചകം ചെയ്യാതെ കഴിക്കുന്നത് വന്‍ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. പോര്‍ക്കും മറ്റ് മാംസവസ്തുക്കളും അധികമായി സൂക്ഷിക്കാന്‍ പാടില്ല.
പച്ചക്കറികള്‍ കഴുകിയതിനു ശേഷം കഴിക്കുക
വെള്ളരി,ലെറ്റുസ്,കാരറ്റ് ,തക്കാളി തുടങ്ങി ഇതു പച്ചക്കറി ആണെങ്കിലും കഴുകിയതിനു ശേഷം മാത്രം കഴിക്കുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല