ഇകോളി പൊട്ടുപ്പുറപ്പെട്ടത് യു.കെയിലെ പൗരന്മാരെ കാര്യമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇ കോളിയെ ചെറുക്കാനായി യൂറോപ്യന്‍ യൂണിയന് പ്രഖ്യാപിച്ച ബെയില്‍ ഔട്ട് പാക്കേജിന്റെ ഭാഗമായി ബ്രിട്ടിഷ് നികുതിദായകര്‍ക്ക് നഷ്ടമാകുന്നത് ഏതാണ്ട് 135 മില്യണ്‍ പൗണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇ കോളി ഇതുവരെയായി 22 പേരുടെ ജീവനെടുത്തിട്ടുണ്ട്. ആദ്യം കണ്ടുപിടിച്ച് വേണ്ട നടപടികളെടുക്കാന്‍ ജര്‍മ്മന്‍ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച്ചയാണ് സ്ഥിതി ഇത്രയും വഷളാകാന്‍ ഇടയാക്കിയത്. ഇതിനെ പ്രതിരോധിക്കാനായി ഏതാണ്ട് 135 മില്യണ്‍ ബ്രിട്ടനിലെ നികുതിദായകര്‍ക്ക് ത്യജിക്കേണ്ടിവരും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ തുക നഷ്ടമാകുമെന്നും മുന്നറിയിപ്പുണ്ട്.
പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ ശ്രമമാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്. സ്പെയിനിനെ കുറ്റംപറഞ്ഞ് രക്ഷപ്പെടാനായിരുന്നു ജര്‍മ്മനിയടക്കമുള്ള രാഷ്ട്രങ്ങള്‍ ശ്രമിച്ചത്. എന്തായാലും ഇ കോളി പുറത്തുവന്നതോടെ സ്പെയിനില്‍ നിന്നുള്ള വെള്ളരിയും തക്കാളിയുമെല്ലാം തകര്‍ച്ച നേരിട്ടിട്ടുണ്ട്. ഇത് വന്‍ കാര്‍ഷിക നഷ്ടമാണ് ഉണ്ടാക്കിയത്.
ഇ കോളി പൊട്ടിപ്പുറപ്പെട്ടതോടെ സ്പെയിനിന് ഏതാണ്ട് 178 മില്യണ്‍ പൗണ്ട് നഷ്ടമാകുന്നുണ്ടെന്ന് ഫ്രെഷ്ഫെല് യൂറോപ്പ് എന്ന സംഘടന പറയുന്നു. ഹോളണ്ടിന് 70 മില്യണ്‍ പൗണ്ടും ജര്‍മ്മനിക്ക് 18 മില്യണും ബെല്‍ജിയത്തിന് 3,5 മില്യണും നഷ്ടമുണ്ടായിട്ടുണ്ട്. കോമണ്‍ അഗ്രികള്‍ച്ചര്‍ പോളിസിയുടെ ബജറ്റില്‍ നിന്നും തുകയെടുത്താണ് നിലവില്‍ നഷ്ടം നികത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല