ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ 36 മാസത്തെ മൊബൈല്‍ കോണ്‍ട്രാക്ട് നിരോധിച്ചതോടെ മൊബൈല്‍ ഫോണ്‍ ചിലവ് കുതിച്ചുയരുന്നു. ഇതോടെ ഏറ്റവും വിലകുറഞ്ഞ കോണ്‍ട്രാക്ടിന്റെ മാസവാടക 5പൗണ്ടില്‍ നിന്നും 9പൗണ്ടായി ഉയര്‍ന്നു. പുതിയ നിയമം നിലവില്‍ വന്നതോടെ ദീര്‍ഘകാല ഓഫറുകള്‍ മുന്നോട്ടുവയ്ക്കാന്‍ സേവനദാതാക്കല്‍ നിര്‍ബന്ധിതരായിട്ടുണ്ട്.
36 മാസത്തെ 3,300കോണ്‍ട്രാക്ടുകള്‍ ഉടന്‍ പിന്‍വലിക്കും. സേവനദാതാക്കള്‍ പണം നേടാന്‍ കൂടുതല്‍ കാലയളവുണ്ടെന്നതിനാല്‍ മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കരാര്‍ ചിലവ് കുറഞ്ഞതായിരുന്നു.
പുതിയ നിയമപ്രകാരം 12 മാസ കരാറുകള്‍ മുന്നോട്ടുവയ്ക്കാന്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. മെയ് ഒന്നിന് നിലവില്‍ വരുന്ന പുതിയ നിയമം സൗജന്യഫോണുകളുടെ അന്ത്യം കുറിക്കുമെന്നാണ് വില താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റായ യുസ്വിച്ച്.കോമിലെ വിദഗ്ധര്‍ പറയുന്നത്. ചെറിയ കാലയളവിലേക്കുള്ള കരാറുകള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുന്ന ഉപഭോക്താക്കള്‍ ഫോണ്‍ പണം നല്‍കി വാങ്ങേണ്ടിവരും. ഒരു ഐ ഫോണ്‍ വാങ്ങണമെങ്കില്‍ ഏതാണ്ട് 300പൌണ്ട് അധികം നല്‍കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല