ലണ്ടന്‍: ഇ.യു ധാരണ പ്രകാരം എല്ലാവര്‍ഷവും 20000 ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനില്‍ ജോലി ലഭിക്കും. ഐ.ടി മേഖലയില്‍ കഴിവുതെളിയിച്ചവര്‍ക്കാണ് ജോലി ലഭിക്കുക. ഇതില്‍ 40% പേര്‍ക്ക് 27 രാജ്യങ്ങളിലെ ഇ.യു ക്വാട്ട നല്‍കും. ഓരോ വര്‍ഷവും തൊഴില്‍ ലഭിക്കുന്ന 20,700 നോണ്‍ ഇ.യു തൊഴിലാളികള്‍ക്ക് പുറമേയാണിത്. ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ വിസ വഴിയായിരിക്കും തൊഴിലാളികളെ ബ്രിട്ടനിലേക്കെത്തിക്കുക.
ഇത്തരത്തില്‍ ബ്രിട്ടനില്‍ ജോലിക്കായെത്തുന്നവര്‍ക്ക് ആദ്യത്തെ ഒരു വര്‍ഷം നാഷണള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. എന്നാല്‍ ഇവര്‍ക്ക് എന്‍.എച്ച്.എസ് സഹായം സൗജന്യമായി ലഭിക്കും. 2007 ല്‍ മുന്‍ ട്രേഡ് കമ്മീഷണര്‍ ലോഡ് മാന്ഡല്സണ് തുടക്കമിട്ട ഈ പദ്ധതി ജൂണ്‍ അവസാനത്തോടെ ഒപ്പുവെക്കുമെന്നാണ് സൂചന.
എന്നാല്‍ ബ്രിട്ടനിലെ ബിരുദധാരികള്‍ തൊഴിലില്ലായ്മ നേരിടുന്ന ഈഘട്ടത്തില്‍ സര്‍ക്കാര്‍ വിദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനെ പലരും എതിര്‍ക്കുന്നുണ്ട്. ബ്രിട്ടന്റെ സുരക്ഷയ്ക്ക് തന്നെ ഇത് ഭീഷണിയാകുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല