സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍, ഇസ്ലാമിക് സ്റ്റേറ്റിനെ വരച്ച വരയില്‍ നിര്‍ത്തുമെന്ന് പ്രഖ്യാപനം. പ്രധാനമന്ത്രി അടക്കം പുതിയ 16 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി ഇബ്രാഹിം മഹ്‌ലബും അനുയായികളും രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിസഭ നിലവില്‍ വരുന്നത്.
ധനകാര്യം, ആഭ്യന്തരം,പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍ നിലവിലെ മന്ത്രിമാര്‍തന്നെ തുടരും. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രധാനമന്ത്രി ഇബ്രാഹിം മഹ്‌ലബിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചത്. തുടര്‍ന്ന് വിശ്വസ്തരെ ഉള്‍പ്പെടുത്തിയാണ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി പുതിയ മന്ത്രിസഭക്ക് രൂപം നല്‍കിയത്.
ഇബ്രാഹിം മഹ്‌ലബ് മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രി ആയിരുന്ന ശരിഫ് ഇസ്!മയിലാണ് പുതിയ പ്രധാനമന്ത്രി. സ്റ്റേറ്റ് ഓയില്‍ കമ്പനിയുടെ തലവനായിരുന്ന താരിഖ് അല്‍ മുല്ലയെ പെട്രോളിയം മന്ത്രിയായി നിയമിച്ചു. 33 അംഗ മന്ത്രിസഭയില്‍ പുതുതായി 16 കാബിനറ്റ് മന്ത്രിമാരാണ് അധികാരമേറ്റത്.
സമ്പദ് വ്യവസ്ഥ നവീകരിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദേശ നിക്ഷേപം രാജ്യത്ത് എത്തിക്കാന്‍ ശ്രമിക്കും. ഒപ്പം ഇസ്ലാമിക് സ്റ്റേറ്റിനെ അടിച്ചമര്‍ത്തുമെന്നും പ്രഖ്യാപനമുണ്ട്. വളര്‍ന്നുവരുന്ന തീവ്രവാദവും ആഭ്യന്തരസംഘര്‍ഷവും തന്നെയാണ് പുതിയ സര്‍ക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല