ഈജിപ്തിൽ സൈന്യത്തെ ലക്ഷ്യമാക്കി ഇസ്ലാമിക് തീവ്രവാദികൾ നടത്തിയ സ്ഫോടന പരമ്പരയിൽ 26 പേർ കൊല്ലപ്പെട്ടു. വടക്കൻ സീനായിലെ എൽ എറീഷിലാണ് ആക്രമണങ്ങളിൽ കൂടുതലും നടന്നത്.
വിവിധ സംഭവങ്ങളിലായി മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. ബോംബുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു തീവ്രവാദികളുടെ ആക്രമണം. പോലീസ് ക്ലബും ചെക് പോസ്റ്റും സമീപത്തുള്ള ഹോട്ടലും സ്ഫോടനത്തിൽ തകർന്നു.
ഗാസയോടു ചേർന്നുള്ള അതിർത്തി നഗരങ്ങളായ ഷെയ്ഖ് സുവായിദ്, റാഫ എന്നിവിടങ്ങളിലും ആക്രമണങ്ങൾ ഉണ്ടായി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അൻസർ യെതെ അൽ മഖദീസ് ആണ് ആക്രമണത്തിനു പിന്നിൽ.
2013 ൽ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പുറത്താക്കിയതു മുതൽ ഈജിപ്തിൽ തീവ്രവാദി ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന സംഘടനയാണിത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഘടന സൈനിക ചെക് പോസ്റ്റ് ആക്രമിച്ച് നിരവധി സൈനികരെ കൊന്നൊടുക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല