ടെഹ്‌റാന്‍: ഈജിപ്തിലെയും ടുണിഷ്യയിലെയും ജനകീയ പ്രക്ഷോഭങ്ങളോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇറാനിലും ഭരണ വിരുദ്ധ മുന്നേറ്റം. ടെഹ്‌റാനില്‍ തിങ്കളാഴ്ച നടക്കാനിരുന്ന റാലിക്ക് തൊട്ടുമുമ്പായി പ്രതിപക്ഷനേതാവ് മിര്‍ ഹുസൈന്‍ മൗസവിയെ അധികൃതര്‍ വീട്ടുതടങ്കലിലാക്കി.
എന്നാല്‍ ഈജിപ്തിലുണ്ടായതുപോലുള്ള പ്രക്ഷോഭം ഇറാനിലുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷനേതാവിനെ തടവിലാക്കിയത്. കൂടാതെ വെബ്‌സൈറ്റുകളുടേയും വാര്‍ത്താ ചാനലുകളുടേയും പ്രവര്‍ത്തനം സൈന്യം തടഞ്ഞിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ആദ്യപടി എന്ന നിലയില്‍ ഇന്നലെ ടെഹ്‌റാനില്‍ പ്രക്ഷോഭകാരികള്‍ ഒത്തുചേര്‍ന്നിരുന്നു. ഇവരും സൈനികരുമായി ചെറുതായി ഏറ്റമുട്ടലും ഉണ്ടായി. ഇതേ തുടര്‍ന്ന് പത്തുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റെ മഹമൂദ് അഹമ്മദി നെജാദിനെതിരെ മത്സരിച്ച പ്രധാന സ്ഥാനാര്‍ത്ഥിയാണ് മൗസവി. തിരഞ്ഞെടുപ്പുകൃത്രിമത്തിലൂടെയാണ് അഹമ്മദി നെജാദ് ജയിച്ചതെന്നാരോപിച്ച് പ്രതിപക്ഷം അക്കാലത്ത് വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അത്തരമൊരു സ്ഥിതി വിശേഷം ഈജിപ്ത് വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ആവര്‍ത്തിക്കരുതെന്ന കണക്കുകൂട്ടലാണ് ഇസ്‌ലാമിക ഭരണകൂടത്തിന്റെ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല