1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2011

കെയ്‌റോ: പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെതിരെ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നത് കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ജനാധിപത്യ പരിഷ്‌കാരങ്ങളും പുത്തന്‍ നിയമങ്ങളും നടപ്പില്‍ വരുത്തണമെന്ന് യു.എസ് ആവശ്യപ്പെട്ടു. എന്നാല്‍ ധൃതി പിടിച്ചെടുക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് മുബാറക്ക് പുതുതായി നിയമിച്ച വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ മുന്നറിയിപ്പ് നല്‍കി.

മുപ്പതുവര്‍ഷമായി നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് പകരമായി പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജോ ബിഡണ്‍ ഈജിപ്ഷ്യന്‍ വൈസ് പ്രസിഡന്റിനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. കൂടാതെ ജേണലിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും അടിച്ചമര്‍ത്തുന്ന ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ നടപടി എത്രുയം പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.