1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2011

ഈസ്റ്റര്‍ സീസണില്‍ കൂടുതല്‍ കച്ചവടമുണ്ടാകുമെന്ന് മുന്നില്‍ കണ്ട് യു.കെയിലെ പ്രമുഖ സ്‌റ്റോറുകളെല്ലാം വിലകളില്‍ വന്‍ കുറവ് വരുത്താന്‍ നിശ്ചയിച്ചു. അവശ്യവസ്തുക്കളുടെ വിലയില്‍ 70 ശതമാനം വരെ കിഴിവാണ് വരുത്തിയിരിക്കുന്നത്.

ഭക്ഷ്യപദാര്‍ത്ഥങ്ങളിലും ബാര്‍ബെക്യൂ സെറ്റുകളിലും വിലക്കുറവ് ഉണ്ടാകും. വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടേയും ഡി.ഐ.വൈ ഉല്‍പ്പന്നങ്ങളുടേയും വിലകളിലും കുറവ് വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന 40 ശതമാനം സാധനങ്ങളുടേയും വിലകളില്‍ കുറവ് വരുത്തിയിട്ടുണ്ടെന്ന് ബ്രിട്ടിഷ് റീട്ടെയ്ല്‍ കണ്‍സോഷ്യം അറിയിച്ചു.

ബാര്‍ബിക്യൂ സെറ്റിന് 250 പൗണ്ടുമുതല്‍ 125 പൗണ്ടുവരെ വിലക്കുറവാണ് ടെസ്‌കോ പ്രഖ്യാപിച്ചിട്ടുള്ളത്. ഈസ്റ്റര്‍ കാലയളവില്‍ കൂടുതല്‍ വില്‍പ്പന നടത്താനാണ് ടെസ്‌കോ ലക്ഷ്യമിട്ടിരിക്കുന്നത്. ഏതാണ്ട് ഒരു മില്യണ്‍ bag ചാര്‍ക്കോളും 250,000 ഇന്‍സ്റ്റന്റ് ബാര്‍ബിക്യൂസും വിറ്റഴിക്കാമെന്നാണ് ടെസ്‌കോ കണക്കുകൂട്ടുന്നത്.

5.5 മില്യണ്‍ സോസേജും ഒരു മില്യണോളം ബര്‍ഗറുകളും ഈ കാലയളവില്‍ വിറ്റുതീര്‍ക്കാനാണ് സെയിന്‍സ്ബറി ശ്രമിക്കുന്നത്. ക്രിസ്പ്, സ്‌നാക്ക്, പിംസ് എന്നിവയുടെ വില്‍പ്പന കുതിച്ചുകയറുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഡി.വി.ഡി സെറ്റിന് 70 ശതമാനം വിലകുറച്ചാണ് എച്ച്.എം.വി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തീരൂമാനിച്ചിരിക്കുന്നത്. ഡിസ്‌നി സി.ഡി ഒന്നു വാങ്ങുമ്പോള്‍ മറ്റൊന്ന് ഫ്രീ നല്‍കാനും എച്ച്.എം.വി തീരുമാനിച്ചിട്ടുണ്ട്. മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം വിലകുറച്ച് ഉപഭോക്താക്കളെ ചാക്കിലാക്കാനുള്ള ശ്രമത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.