1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ വെള്ളി,ശനി ദിവസങ്ങളിലായി നടത്തപ്പെടുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ ആഘോഷമായ തിരുന്നാളിനോടനുബന്ധിച്ചു സമാപന ദിനമായ 28 നു ശനിയാഴ്ച വൈകുന്നേരം ബോളിന്‍ ബെങ്കിറ്റ് ഹാളില്‍ നടത്തപ്പെടുന്ന കലാപരിപാടികളില്‍ ‘അപ്പൂപ്പന് നൂറു വയസ്സ്’ എന്ന പ്രശസ്തമായ സാമൂഹ്യ നാടകവും അരങ്ങേറും.

നൈപുണ്യം നിറഞ്ഞു നില്‍ക്കുന്ന നിരവധിയായ ചലച്ചിത്ര തിരക്കഥാ രചനകളിലൂടെ പ്രശസ്തനും, ശ്രദ്ധേയനും ആയി മാറിയ ബിജു പീ നായരമ്പലം രചിച്ച ഈ സാമൂഹ്യ സംഗീത നാടകം ആഘോഷത്തിലെ ഹൈലൈറ്റായിരിക്കും.സെബി നായരമ്പലം തന്റെ സര്‍ഗ്ഗ സിദ്ധമായ സംഗീത മികവുകള്‍ പൂര്‍ണ്ണതയില്‍ എത്തിച്ചു ഏറെ പ്രശംസ പിടിച്ചു പറ്റിയ സംഗീതം ആണ് ‘അപ്പൂപ്പന് നൂറു വയസ്സിനു’ നല്‍കിയിരിക്കുന്നത്. ഈസ്റ്റ് ഹാമിലെ പൊതുപ്രവര്‍ത്തകനും കലാകാരനുമായ ജെയ്‌സണ്‍ ജോര്‍ജ്ജാണ് ഈ സാമൂഹ്യ നാടകത്തിനു സംവിധാനം നിര്‍വ്വഹിക്കുന്നത്. സാന്തോം ക്രിയേഷന്‍സ് അണിയിച്ചൊരുക്കുന്ന സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞു നില്‍ക്കുന്ന ജീവിതഗന്ധിയായ ഈ അവതരണ വിരുന്ന് ഈസ്റ്റ് ഹാമിലെ പ്രസിദ്ധമായ ‘സ്വയം പ്രോപ്പര്‍ട്ടീസി’ലൂടെയാണ് അരങ്ങത്തെത്തുന്നത്.

നാടകത്തിന്റെ അരങ്ങത്തു നിറഞ്ഞു നില്‍ക്കുന്ന നാലു തലമുറകളുടെ ജീവിതങ്ങളിലൂടെ കുടുംബ ബന്ധങ്ങളുടെ നൂലിഴകള്‍ പൊട്ടിപ്പോകാതെ ഭദ്രമായി സംരക്ഷിച്ചു കൊണ്ടുപോകുന്ന ഹൃദയസ്പര്‍ശിയായ ജീവിത കഥ ഏവര്‍ക്കും മാതൃകയും, ഹടാതാകര്‍ഷകവും ആവും. പ്രത്യേകിച്ച് സാമൂഹ്യ കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു മൂല്യവും കല്‍പ്പിക്കാതെ ജന്മം നല്‍കി പോറ്റിവളര്‍ത്തിയ മാതാപിക്കളെയും,ഒപ്പം വളര്‍ന്ന സഹോദരങ്ങളെയും വരെ സമ്പത്തിനും,നേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ബന്ധങ്ങള്‍ കീറി മുറിക്കുന്ന ഇന്നിന്റെ നേരും നെറിവും നഷടപ്പെട്ട കാലഘട്ടത്തില്‍ നന്മയുടെ വെളിച്ചവും, സാമൂഹ്യ പ്രതിബന്ധങ്ങളില്‍ ചോദ്യ ചിഹ്നമായി ഉയരുന്ന വിള്ളലുകള്‍ക്കുള്ള ഉത്തരങ്ങളും ‘അപ്പൂപ്പന് നൂറു വയസ്സി’ല്‍ കണ്ടെത്താം.

വൈവിദ്ധ്യമായ കലാപരിപാടികളും സ്‌നേഹ വിരുന്നും തിരുന്നാളിന്റെ സമാപനത്തില്‍ നടത്തപ്പെടുന്ന പൊതു പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഏവരെയും പരിശുദ്ധ അമ്മയുടെ തിരുന്നാളിലേക്കും,സമാപന കലാ വേദിയിലേക്കും ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിക്കുന്നു.

ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയിലെ ബ്രെന്‍ഡ്‌വുഡ് ചാപ്ലയിന്‍സിയുടെ കീഴിലുള്ള ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍ കുര്‍ബ്ബാന കേന്ദ്രത്തില്‍ നടത്തപ്പെടുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഭക്തിസാന്ദ്രവും ഗംഭീരവും ആക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :ജീസണ്‍ കടവി: 07727253424; എമിലി സാമുവല്‍: 07535664299

St .Michaels Church 21 Tilbury Rd, London E6 6ED

Boleyn Banqueting Hall, Upton Park, barking Road, E6 1PW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.