ജോസ് മാത്യു: ഈസ്റ്റ്‌ബോണ്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്ത്തഡോക്‌സ് ഇടവകയില്‍ നവംബര്‍ 6, 7 ( വെള്ളി , ശനി )തീയതുകളില്‍ ഇടവകയുടെ കാവല്‍ പിതാവും. മലങ്കരയുടെ മഹാ പരിശുദ്ധനുമായ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് ( പരുമല കൊച്ചു ) തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നടത്തപ്പെടുന്നു
വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് ഇടവക വികാരി ഫാ. ഡോ. ബിജി ചിറിത്തിലാട്ട് കൊടിയേറ്റുന്നതോടു കുടി ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നു. വൈകിട്ടു സന്ധ്യാ പ്രാര്‍ത്ഥനയും, ധ്യാന യോഗവും, ആശിര്‍വാദവും, സ്‌നേഹവിരുന്നും ക്രമീകരിച്ചിരിക്കുന്നു
ശനിയാഴ്ച രാവിലെ 9.30 പ്രഭാത പ്രാര്‍ഥനയും , വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും, വിശുദ്ധന്റെ നാമത്തിലുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്ത്ഥന, റാസ , ആശിര്‍വാദവും തുടര്‍ന്ന് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി വര്‍ഷം തോറും നടത്തി വരാറുള്ള ഉല്‍പ്പന്ന ലേലവും, സ്‌നേഹവിരുന്നും ക്രമീകരിച്ഛിരിക്കുന്നു.
വിശ്വാസികളേവരും പ്രാര്‍ഥനയോടും നേര്ച്ച കാഴ്ചകളോടും കൂടീ പെരുനാളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകേണ്ടതാണെന്നറിയിക്കുന്നു
പള്ളിയുടെ അഡ്രസ്: ST. WILFRED CHURCH, LOWERWILLINGTON, 90 BROAD ROAD, LOWER WILLINGDON, EASTBOURNE, EAST SUSSEX, BN20 9RA
കൂടുതല്‍ വിവരങ്ങള്‍ക്ക് .
ഇടവക വികാരി ഫാ. ഡോ. ബിജി ചിറിത്തിലാട്ട് ടെലി. 07460235878, തോമസ് മാത്യു ടെലി. 01323488013
website. www.jacobitechurcheastbourne.co.uk
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല