1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2015

ഈസ്റ്റ് ആംഗ്ലീയ റീജിയണിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനായിഒരാഴ്ച കൂടി അവശേഷിക്കെ മത്സരാര്‍ത്ഥികള്‍ അവരുടെ ആവനാഴിയിലെ അവസാന അടവുകളും പുറത്തിറക്കിയുള്ള പരിശീലനം തകൃതിയായി നടത്തുന്നൂ. അടുത്ത ശനിയാഴ്ച രാവിലെ ഒന്‍പതു മണിയ്ക്ക് ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ കലാമേളയ്ക്കായുള്ള തിരശ്ശീല ഉയരുമ്പോള്‍ നാട്ടിലെ യുവജനോത്സവത്തെ അനൂസ്മരിപ്പിക്കൂം വിധത്തിലുള്ള പോരാട്ടത്തിനാകൂം ബാസില്‍ഡണ്‍ വേദിയാകുക. കലാമേളയില്‍ പങ്കെടുക്കുവാനൂള്ള മത്സരാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കൂന്ന സമയം കഴിഞ്ഞെങ്കിലും ഇപ്പോഴും നിരവധി ആളുകള്‍ പങ്കെടുക്കണമെന്ന ആവശ്യവുമായി ഭാരവാഹികളെ സമീപിക്കുകയാണ്. ഇപ്പോള്‍ തന്നെ മത്സരാര്‍ത്ഥികളുടെ എണ്ണം മൂന്നൂറില്‍ കവിഞ്ഞു. റീജിയണിന്റെ കീഴിലുള്ള ശക്തരായ ഇപ്‌സ്വിച്ചും, ബാസില്‍ഡണൂം, കേംബ്രിഡ്ജും, നോര്‍വിച്ചും ഇഞ്ചോടിച്ചുള്ള പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. കൂടാതെ നവാഗതരായ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനൂം ശക്തമായ ഏറ്റുമുട്ടലിനായി അരങ്ങിലെത്തൂം.

മത്സരാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് കാരണം രാവിലെ ഒന്‍പതു മണിയ്ക്കു തന്നെ മൂന്നൂ സ്റ്റേജുകളിലായി മത്സരങ്ങള്‍ ആരംഭിക്കൂം. അതുകൊണ്ടുതന്നെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ മത്സാര്‍ത്ഥികളൂം രാവിലെ എട്ടരമണിയോടെ റെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. വൈകി എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം ലഭിക്കുകയില്ലാത്തതിനാല്‍ അംഗ അസോസിയേഷനൂകളിലെ ഭാരവാഹികള്‍ അവരുടെ അസോസിയേഷനൂകളിലെ മത്സാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. വിശാലമായ കാര്‍ പാര്‍ക്കിങ്ങും മത്സരാര്‍ത്ഥികള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനാവശ്യമായ മുറികളും സംഘാടകര്‍ ഒരുക്കുന്നൂണ്ട്.

കലാമേളയിലെ ജനപങ്കാളിത്തം കണക്കിലെടുത്ത് നിരവധി സ്‌പോണ്‍സേര്‍സും രംഗത്ത് വന്നിട്ടുണ്ടുള്ളതായി കലാമേള കോര്‍ഡിനേറ്റര്‍ തോമസ് മാറാട്ടുകളം അറിയിച്ചു. അലൈഡ് ഫിനാന്‍സ് സര്‍വ്വീസ്, നേഴ്‌സ്‌ഡോക്ക്, ജോയി ആലൂക്കാസ്, മാക്‌സ് റെമിറ്റ് എബ്രാഹം ആന്റ് അസോസിയേറ്റ്‌സ് എന്നിവരാണ് പ്രധാന പ്രായോജികര്‍. കൂടാതെ ബ്രിട്ടീഷ് പത്രം ചാമ്പ്യന്‍സ് ട്രോഫിയും പി വി മത്തായി പുതുവേലില്‍ ഹൗസ് മെമ്മോറിയല്‍ റണ്ണേഴ്‌സ് ട്രോഫിയും കുഞ്ഞുമോന്‍ &ജയ അറയ്ക്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കലാപ്രതിഭ പട്ടവും പൊടിയമ്മ മേമ്മോറിയല്‍(ആലീസ് ലൂക്കോസ്) സ്‌പോണ്‍സര്‍ ചെയ്യുന്നകലാതിലക പട്ടവും സ്‌കറിയ പാക്കല്‍ മേമ്മോറിയലിനൂവേണ്ടി സിബു സ്‌കറിയ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും വിജയികള്‍ക്ക് ലഭിക്കൂം. കലോത്സവത്തിന് മാറ്റ് കൂട്ടുവാനായി മെഗാ റാഫിള്‍ പ്രൈസ് സ്‌പെണ്‍സര്‍ ചെയ്യുന്നത് സ്‌പൈസ് ലാന്‍ഡ് നോര്‍വിച്ചാണ്.

കലാമേളയുടെ ആസ്വാദനത്തിനൊപ്പം ചെംസ്‌ഫോര്‍ഡ് ലൈവ് ദോശ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഭക്ഷണവും ഹാളില്‍ ലഭ്യമാണ്. കലാമേളയുടെ പൂര്‍ണ്ണ വിജയത്തിനായി റീജിയണിന്റെ കീഴിലുള്ള എല്ലാ അംഗ അസോസിയേഷന്റെയും സഹകരണം പ്രതീക്ഷിക്കൂന്നതായി റീജിയണല്‍ പ്രസിഡന്റ് സണ്ണി മത്തായിയും സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനൂം അറിയിച്ചു. കലാമേളയുമായി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

തോമസ് മാറാട്ടുകളം (നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം കലാമേള കോര്‍ഡിനേറ്റര്‍) 07828 126 981
സണ്ണി മത്തായി (റീജിയണല്‍ പ്രസിഡന്റ്) 07727 993229
ഓസ്റ്റിന്‍ അഗസ്റ്റിന്‍ (റീജിയണണ്‍ സെക്രട്ടറി) 07889 869216

Venue :
James Hornsby School
Leinster Road
Basildon
Essex

SS15 5NX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.