സഖറിയ പുത്തന്‍കളം: ബെക്സ്ഹില്‍ യുകെകെസിഎയുടെ യൂണിറ്റുകളില്‍ ഒന്നായ ഈസ്റ്റ് സസെക്സ് ക്നാനായ കാത്തലിക് അസോസിയേഷന്റെ വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം യുകെകെസിഎ ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം നിര്‍വഹിച്ചു.
ബെക്സ് ഓണ്‍ സിയിലെ വിക്ടോറിയ ഹാളില്‍ നടത്തപ്പെട്ട ഉദ്ഘാടന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സണ്ണി തോമസ് വണ്ടവത്തേലിന്റെ അധ്യക്ഷതവഹിച്ചു. സെക്രട്ടറി മനോജ് ചാക്കോ പൂതൃക്കയില്‍ റിപ്പോര്‍ട്ടും യുകെകെസിഎ അഡൈ്വസര്‍ റോയി സ്റ്റീഫന്‍ കുന്നേല്‍ ആശംസയര്‍പ്പിച്ചു. യുകെകെസിവൈഎല്‍ ഭാരവാഹികളായ ഒലീവിയാ സണ്ണി സ്വാഗതവും സോബിന്‍ ബാബു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. നേരത്തെ റൈറ്റിങ് വര്‍ക്ക് ഷോപ്പിന് റോയി സ്റ്റീഫന്‍ കുന്നേല്‍ നേതൃത്വം നല്കി. ഉദ്ഘാടന സമ്മേളനത്തിനു മുമ്പായിട്ടുള്ള പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് സാബു കുരുവിള പൂതക്കരി നേതൃത്വം നല്കി.
പരിപാടികള്‍ക്ക് സണ്ണി തോമസ് വണ്ടവത്തേല്‍, മനോജ് ചാക്കോ പൂതൃക്കയില്‍, ജെന്‍സി ജെയ്സ് ചിറക്കപ്പറമ്പില്‍, അലക്സ് മാത്യു കറുകപ്പറമ്പില്‍, ബിന്ദു സജി പാലക്കുന്നേല്‍, ബെര്‍ലി ബിജു കുഴിപാറക്കല്‍, ഒലീവിയ സണ്ണി, സോബിന്‍ ബാബു എന്നിവര്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല