അപ്പച്ചന്‍ കണ്ണഞ്ചിറ
പ്രശസ്ത വചന ശുശ്രൂഷകരായ ഫാ. മാത്യു തടത്തില്‍, ബ്രദര്‍ ജെയിംസ്‌കുട്ടി ചമ്പക്കളം ടീം നയിക്കുന്ന ത്രിദിന ആത്മാഭിഷേക ധ്യാനം ഈസ്റ്റ് ഹാമില്‍ ഇന്ന് 5ന് വെള്ളിയാഴ്ച ആരംഭിക്കും. ഈസ്റ്റ് ഹാമില്‍ സെന്റ് മൈക്കിള്‍സ് റോമന്‍ കാത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് ധ്യാനം നടത്തുക.
സീറോ മലബാര്‍ മേജര്‍ ആര്‍മി എപ്പിസ്‌കോപ്പല്‍ സഭ ലണ്ടന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അവധിക്കാല ഇടവക ധ്യാനങ്ങളുടെ ഭാഗമായാണ് ഈ വചന ശുശ്രൂഷ നടത്തപ്പെടുന്നത്. 5ന് വെള്ളിയാഴ്ച വൈകുന്നേരം 5.00 മണിമുതല്‍ 10.00 മണിവരെയുഅം 6ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മുതല്‍ രാത്രി 10.00 വരെയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ധ്യാന ദിവസങ്ങളില്‍ കുര്‍ബാനയും ആരാധനയും ഉണ്ടായിരിക്കും. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യം ഒരുക്കുന്നതാണ്.
വചന ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന് ദൈവസ്‌നേഹം അനുഭവിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ജീവിത നവീകരണം നേടുവാനും എല്ലാവരെയും ചാപ്ലിന്‍ ഫാ. ഇന്നസെന്റ് ജോസഫ് പുത്തന്‍തറയില്‍ സസ്‌നേഹം ക്ഷണിക്കുന്നു.
ഫാ. ഇന്നസെന്റ് – 07400847000, ഫാ. ബിജു അലക്‌സ് – 07004417427
St. Michel’s R C Church, 21 Tilbury Road, London, E66ED
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല