പലവിധത്തിലും പണംവെറുതേ ചിലവാക്കുന്നത് അത്ര നല്ലതല്ല. എങ്ങിനെയെല്ലാമാണ് പണം അനാവശ്യമായി ചിലവാകുന്നത് എന്ന് കണ്ടുപിടിച്ചാല്‍ ഒരു നിയന്ത്രണമൊക്കെ വരുത്താനാകും. ഇതാ അത്തരം ചില മാര്‍ഗ്ഗങ്ങള്‍.
1 മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ്
മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് ആണ് ഇതില്‍ ഏറ്റവും പ്രധാനം. പലപ്പോഴായി കമ്പനികള്‍ നിങ്ങളെ വിളിച്ച് ശല്യപ്പെടുത്തുന്നുണ്ടാകും. പുതിയ ഫോണ്‍ തരാമെന്നോ മറ്റ് എന്തെങ്കിലും ഓഫറുകളോ അവര്‍ നല്‍കും. എന്നാല്‍ പലപ്പോഴും ഇത്തരം പോളിസികള്‍ ആളെപ്പറ്റിക്കുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം ട്രാപ്പില്‍പെടാതെ സൂക്ഷിക്കുക.
2-സ്റ്റോര്‍ കാര്‍ഡ്
സാധനങ്ങള്‍ വിലകുറച്ച് ലഭിക്കാന്‍ പലപ്പോഴും ഈ സ്‌റ്റോര്‍ കാര്‍ഡുകള്‍ നിങ്ങളെ സഹായിച്ചേക്കാം. എന്നാല്‍ പലപ്പോഴും ഇങ്ങിനെയായിരിക്കില്ല. പല കാര്‍ഡുകളുടേയും പലിശനിരക്ക് നിങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാളും അധികമായിരിക്കും. അതുകൊണ്ട് തന്നെ സ്റ്റോര്‍ കാര്‍ഡിന് കാശുനല്‍കി നഷ്ടത്തിലാകാതിരിക്കാന്‍ നോക്കണം.
മറ്റ് ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യവും ഇതുതന്നെയാണ്. പലിശയില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ ആശ്രയിക്കുന്നതാകും ബുദ്ധി. എം.ആന്റ് എസ് കാര്‍ഡ് പോലുള്ളവ ഇവിടെ ഉപയോഗിക്കാം.
3-സേവിംഗ്‌സ് അക്കൗണ്ടുകള്‍
നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ സേവിംഗ്‌സ് എന്നു പറയുന്നതു തന്നെ വലിയ കാര്യമാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ സേവിംഗിന് മതിയായ പലിശകിട്ടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. പല അക്കൗണ്ടുകളും വളരെ കുറഞ്ഞ പലിശയാണ് നല്‍കുന്നത്.
നിങ്ങള്‍ അത്തരത്തിലുള്ള അക്കൗണ്ടുകളാണ് പിന്തുടരുന്നതെങ്കില്‍ അത് പണം വെറുതേ ചിലവഴിക്കലാകും. പലിശതരുന്ന പല അക്കൗണ്ടുകളുമുണ്ട്. അവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. മൈസേവ് ഓണ്‍ലൈന്‍ പ്ലസ് അക്കൗണ്ട് ഇത്തരത്തിലുള്ളതാണ്.
4- പലിശ കൂടിയ ഓവര്‍ഡ്രാഫ്റ്റ്
പലിശ കുറഞ്ഞ അല്ലെങ്കില്‍ പലിശയില്ലാത്ത കറന്റ് അക്കൗണ്ടുകളിലേതിലേക്കെങ്കിലും ചുവടുമാറ്റം നടത്തുന്നതാണ് ഉത്തമം. സ്റ്റാന്‍ഡേര്‍ഡ് പ്രിഫേര്‍ഡ് കറന്റ് അക്കൗണ്ട് ഇത്തരത്തിലുള്ളതാണ്.
പലപ്പോഴും ഇത്തരം അക്കൗണ്ടുകളിലേക്ക് മാറുന്നത് പാഴ്ച്ചിലവ് കുറയ്ക്കുന്നതിന് കാരണമാകും. കൂടാതെ പലിശയിലൂടെ നല്ലൊരു തുക ലഭിക്കുകയും ചെയ്യും.
5-പി.പി.ഐ
പേയ്മന്റ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് (പി.പി.ഇ) സ്വീകരിക്കാവുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ്. തൊഴില്‍ നഷ്ടം മൂലമോ മറ്റേതെങ്കിലും കാരണംമൂലമോ റീപേയ്‌മെന്റ് അടയ്ക്കാന്‍ സാധിക്കാതിരുന്നാല്‍ പി.പി.ഇ നിങ്ങളെ സഹായിക്കും.
6-വാറന്റികള്‍
ഇലക്ട്രിക് വസ്തുക്കള്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയാല്‍ കടയുടമകള്‍ വാറന്റി നല്‍കി നിങ്ങളെ വശത്താക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. തുടര്‍ച്ചയായ അഞ്ചുവര്‍ഷംവരെ വാറന്റി നല്‍കാന്‍ അവര്‍ തയ്യാറായിരിക്കും.
എന്നാല്‍ ഇതും പണതട്ടാനുള്ള ഏര്‍പ്പാടായിരിക്കും. വാറന്റിക്കുകൂടി കണക്കാക്കിയുള്ള വിലയാകും സാധനത്തിനുണ്ടാവുക. ഇങ്ങനെ വാറന്റി നല്‍കുന്നത് ആളുകളെ പറ്റിക്കുന്ന പദ്ധതിയാണ്.
7-ID Theft ഇന്‍ഷുറന്‍സ്
നിങ്ങളുടെ അക്കൗണ്ടുകളില്‍ കയറി തിരിമറി നടത്തുന്നത് തടയാനാണ് ഈ ഇന്‍ഷുറന്‍സ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്തരത്തില്‍ എന്തെങ്കിലും സാമ്പത്തിക നഷ്ടം നിങ്ങള്‍ക്കുണ്ടായാല്‍ അത് തടയാന്‍ ഇതിന് കഴിയില്ല. സി.ഐ.എഫ്.എ.എസില്‍നിന്നും ഒരു പ്രതിരോധ രജിസ്‌ട്രേഷന്‍ എടുക്കുന്നതാണ് ഉത്തമം.
8- പാക്കേജ് കറന്റ് അക്കൗണ്ട്
ഇതും പണംവെറുതേ കളയുന്നതിനുള്ള ഉദാഹരണമാണ്. കാര്‍ ബ്രേയ്ക്ക്ഡൗണ്‍ ആകുമ്പോള്‍ നന്നാക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം നിങ്ങള്‍ക്ക് മാസത്തില്‍ പണമടക്കേണ്ടിവരും.
എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍കൊണ്ട് ഉപയോഗമുണ്ടെങ്കില്‍ മാത്രം പിന്തുടര്‍ന്നാല്‍ മതി. അല്ലെങ്കില്‍ പണം വെറുതേകളയുന്നതുപോലെ ആയിരിക്കും.
9-ബോയ്‌ലര്‍ ബ്രേയ്ക്ക്ഡൗണ്‍ കവര്‍
ബോയ്‌ലര്‍ ബ്രേയ്ക്ക്ഡൗണ്‍ കവര്‍ പണംനഷ്ടമുണ്ടാക്കുന്ന മറ്റൊരു ഏര്‍പ്പാടാണ്. നൂറ് പൗണ്ടിനും ഇരുന്നൂറ് പൗണ്ടിനും ഇടയക്ക് ഓരോ വര്‍ഷവും നഷ്ടമാകും.
ഇത്തരം നഷ്ടമുണ്ടാക്കുന്ന പദ്ധതികള്‍ക്കുപകരം ഹോം എമര്‍ജെന്‍സി കവറിലേക്ക് മാറുന്നതായിരിക്കും ബുദ്ധി. വളരെ ചിലവുകുറഞ്ഞ ഒരു പദ്ധതിയാണിത്. ഗ്യാസ്, ഇലക്ട്രിസിറ്റി, റൂഫിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പരിഹാരവും ആകുമിത്.
10- ജി.എ.പി ഇന്‍ഷുറന്‍സ്
ഗ്യാരന്റീഡ് അസറ്റ് പ്രൊട്ടക്ഷന്‍ (ജി.എ.പി) ഇത്തരത്തില്‍ പണം വെറുതേപോകുന്ന പദ്ധതിയാണ്. നിങ്ങളുടെ വാഹനം മോഷടിക്കുന്നതിനെതിരേയുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസിയായിട്ടാണ് ഇത് കണക്കാക്കുന്നത്.
മറ്റേതെങ്കിലും വിധത്തില്‍ നിങ്ങളുടെ വാഹനത്തിന് കേടുപാട് സംഭവിച്ചാലും ജി.എ.പിയുടെ ഗുണം നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ഇതിന് അടക്കേണ്ട പ്രീമിയം തുകയാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല