1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2016

അലക്‌സ് വര്‍ഗീസ്: ‘നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ക്രിസ്തുവിന്റെ പ്രബോധനം ഹൃദയത്തില്‍ സ്വീകരിച്ച്, പ്രവര്‍ത്തികളിലൂടെ ‘കരുണയുടെ വക്താവ്’ ആയി ലോകത്തിന് തന്നെ മാതൃകയായ ‘ഫ്രാന്‍സീസ് പാപ്പയുടെ’ ആഹ്വാനം ഉള്‍ക്കൊണ്ടു കൊണ്ട് ഇംഗ്ലണ്ടിലെ സാല്‍ഫോര്‍ഡ് രൂപത കരുണയുടെ വര്‍ഷത്തില്‍ ഒരുക്കിയ ‘മേഴ്‌സി ബസ്’, ഈ വരുന്ന സെഹിയോന്‍ UK യുടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് കടന്നു വരുമ്പോള്‍ അത് ഓരോ വിശ്വാസിക്കും പുതിയ അനുഭവം ആയിരിക്കും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇംഗ്ലണ്ടിലെ നഗരങ്ങളും സാല്‍ ഫോര്‍ഡ് രൂപതയുടെ വിവിധ ഇടവകകളും, സ്‌കൂളുകളും കേന്ദ്രീകരിച്ച് പ്രയാണം നടത്തിക്കൊണ്ടിരിക്കുന്ന ‘മേഴ്‌സി ബസ്’ ദിനം തോറും നൂറുകണക്കിന് ആളുകളെയാണ് വിശ്വാസ ജീവിതത്തിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. എഴുപതു പേര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയുന്ന, ഈ വാഹനത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

‘ഞാന്‍ എന്റെ പിതാവിന്റെ ഭവനത്തിലേയ്ക്ക് തിരികെ പോവും’ എന്നുള്ള ധൂര്‍ത്ത പുത്രന്റെ മനോഭാവത്തോടെ പാപവഴികള്‍ ഉപേക്ഷിച്ച്, സ്‌നേഹത്തിന്റെ പാതയിലൂടെ സഞ്ചരിയ്ക്കുവാനുള്ള ദാഹവും ആയി അനേകരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഏപ്രില്‍ 9, ശനിയാഴ്ച രാവിലെ സാല്‍ ഫോര്‍ഡിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍ നിന്നും ആണ് ‘മേഴ്‌സി ബസ്’ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി യാത്ര തിരിക്കുന്നത്. കരുണയുടെ വര്‍ഷത്തില്‍, ഈ അവസരം പ്രയോജനപ്പെടുത്തി കാരുണ്യത്തിന്റെ വക്താക്കളായി മാറുവാന്‍, സംഘാടകര്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ബസ് പുറപ്പെടുന്ന ദൈവാലയത്തിന്റെ മേല്‍വിലാസം: St Peter and Paul RC Church, Park Road, Salford, M6 8JR

കൂടുതല്‍ വിവരങ്ങള്‍ക്ക്: Shaji 07888784878

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.