യു.കെ.കെ.സിയുടെ കവന്‍ട്രി യൂണിറ്റിന്റെ പ്രഥമ പ്രസിഡന്റും യു.കെ.കെ.സിയുടെ മുന്‍ വൈസ് പ്രസിഡന്റുമായ ശ്രീ സുജോയ് മാമ്പള്ളിക്ക് കവന്‍ട്രി യൂണിറ്റ് അംഗങ്ങള്‍ ഊഷ്മളമായ യാത്രയയപ്പുനല്‍കി. യു.കെയിലെ ആദ്യകാല ക്‌നനായ കുടിയേറ്റക്കാരില്‍ ഒരുവനായ ശ്രീ മാമ്പള്ളിയുടെ നാള്‍വഴിയിലൂടെ ശ്രീ തോമസ്.ടി ആണ്ടൂരും, ശ്രീ ജോബി എന്തിലും നടത്തിയ വീഡിയോ ദൃശ്യങ്ങള്‍ യു.കെയിലെത്തന്നെ ഒരു വേറിട്ട അനുഭവം ആയിരുന്നു.
മറുപടി പ്രസംഗം നടത്തിയ ശ്രീ സുജോയ് മാമ്പള്ളി കവന്‍ട്രിയിലെ ക്‌നാനായമക്കളുടെ സ്‌നേഹത്തിനു മുമ്പില്‍ ഒരു നിമിഷം വിതുമ്പിപ്പോയി. സുജോയി കുടുംബത്തിനും ആസ്‌ത്രേലിയയില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി പ്രസിഡന്റ് ശ്രീ തോമസ്.ടി ആണ്ടൂര്‍ പറഞ്ഞു. ജോബി ആലപ്പാട്ട്, ലിജേഷ്, താജ്, ബിനോയ് മിക്കൈല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല