ആയിരത്തിലധികം പോസ്റ്റ് ഓഫീസുകള്‍ ഈ വര്‍ഷം പൂട്ടുകയോ വില്പനയ്ക്കു വയ്ക്കുകയോ ചെയ്തതായി കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയന് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. റോയല്‍ മെയിലിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണിതെന്ന് യൂണിയന് ആരോപിക്കുന്നു.
162 പോസ്റ്റ് ഓഫീസുകള്‍ ദീര്‍ഘ കാലത്തേയ്ക്ക് അടച്ചു. ഇതിനു പുറമേ 900 പോസ്റ്റ് ഓഫീസുകള്‍ വില്പനയ്ക്കു വച്ചിരിക്കുകയാണ്. പൂട്ടുന്നവ തന്നെ തുറന്നാല്‍ വളരെ കുറച്ചു സേവനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. റോയല്‍ മെയില്‍ കനത്ത നഷ്ടത്തിലായതാണ് ഇത്തരം നീക്കത്തിന് അധികൃതരെ പ്രേരിപ്പിക്കുന്നത്.
അനിശ്ചിത കാലത്തേയ്ക്കാണ് മിക്ക പോസ്റ്റ് ഓഫീസുകളും അടയ്ക്കുന്നത്. എന്നാല്‍, പുറത്തുപറയുന്നത് താത്കാലികമായി പൂട്ടുന്നുവെന്നാണ്- യൂണിയന് ജനറല്‍ സെക്രട്ടറി ഹില്‍ ഹെയ്സ് ആരോപിക്കുന്നു. സര്‍ക്കാര്‍ നടപടി തൊഴിലാളികലെയും പൊതുജനത്തെയും സംബന്ധിച്ച് ആശങ്കാജനകവുമാണെന്ന് ഹില്‍ ഹെയ്സ് പറയുന്നു.
നഷ്ടം കുറയ്ക്കാനായി റോയല്‍ മെയില്‍ ഫസ്റ്റ് ക്ളാസ് സ്റ്റാമ്പുകളുടെ വില ഉയര്‍ത്താന്‍ തീരുമാനിച്ചത് ഏതാനും ദിവസം മന്‍പാണ്.റോയല്‍ മെയില്‍ കനത്ത നഷ്ടത്തിലാണെന്നും കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടം 163 ദശലക്ഷം പൗണ്ടാണെന്നും ചീഫ് എക്സിക്യൂട്ടീവ് മോയാ ഗ്രീന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല