ശീതകാലം അവസാനിച്ചിരിക്കുന്നു. വസന്തകാലത്തിന്റെ സുഖമുള്ള പുലരിയിലേക്ക് കാലെടുത്തുവെയ്ക്കാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. ഈ വസന്തകാലത്ത് ഒന്ന് ചുറ്റിക്കറങ്ങുന്നത് നന്നായിരിക്കില്ലേ.
ഇംഗ്ലണ്ടിലെ കണ്‍ട്രി ഗാര്‍ഡനിലൂടെ ഒരു നടത്തം സുഖകരമായ അനുഭവമായിരിക്കും. ഏതെങ്കിലും പ്രത്യേക പൂന്തോട്ടം നടത്തത്തിനായി തിരഞ്ഞെടുക്കണമെന്നില്ല. എഡിന്‍ബര്‍ഗ് റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനോ, വെല്‍ഷ് വില്ലേജിലെ ഡ്യൂസ്‌റ്റോണ്‍ ഗാര്‍ഡനോ ആകാം.
വെറുതേയൊരു നടത്തത്തിന് പറ്റിയ സമയമാണ് വസന്തം. കൂടുതല്‍ ചൂടം കൂടുതല്‍ തണുപ്പുമില്ല. എന്നാല്‍ ഒരു ലക്ഷ്യവുമില്ലാതെ ഇങ്ങനെ നടക്കുന്നത് അത്ര സുഖകരമായിരിക്കില്ല. വെബ്‌സൈറ്റ് നോക്കി പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുക. നടന്നു തുടങ്ങുക.
സ്‌കേറ്റിംഗിലൂടെ നീങ്ങുന്നത് സുഖകരമായ അനുഭവമായിരിക്കും. സ്വന്തമായി സ്‌കേറ്റിംഗ് നടത്താം. ഇത് പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളുടെ സഹായത്തോടെയും സ്‌കേറ്റിംഗ് നടത്താവുന്നതാണ്. കുട്ടികള്‍ക്കും സ്‌കേറ്റിംഗ് ഇതുവരെ ആരംഭിക്കാത്തവര്‍ക്കും പറ്റിയ സമയമാണിത്.
വില്യമും കെയ്റ്റും തമ്മിലുള്ള രാജകീയ വിവാഹം ഉടനേയുണ്ടെന്ന കാര്യം മറക്കേണ്ട. പങ്കെടുക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ഈ വിവാഹം ഒരാഘോഷമാക്കി മാറ്റുക.
ഷെക്‌സ്പിയറിന്റെ ജന്‍മദിന പാര്‍ട്ടിയില്‍ പങ്കാളികളാകാനും അവസരമുണ്ട്്. ഇംഗ്ലണ്ടിനെ പല നഗരങ്ങളിലും വിവിധ പരിപാടികളോടെ മഹാനായി സാഹിത്യസാമ്രാട്ടിന്റെ ജന്‍മദിനം ആഘോഷിക്കുന്നുണ്ട്്. ഷേക്‌സിപിയറിന്റെ കുഴിമാടത്തിലേക്കുള്ള യാത്രയിലും പങ്കുചേരാവുന്നതാണ്.
മേയ് ഡേയില്‍ നടക്കുന്ന ബെല്‍റ്റേനിലെ സെല്‍റ്റിക് ഉല്‍സവത്തില്‍ പങ്കെടുക്കുക. ഓക്‌സ്‌ഫോര്‍ഡ് അടക്കമുള്ള പ്രധാന നഗരങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടാകും. മോറിസ് ഡാന്‍സിലും മറ്റ് ആഘോഷപരിപാടികളിലും പങ്കെടുക്കുക, ആഘോഷിക്കുക.
വന്യമൃഗങ്ങളെ കാണാന്‍ ഒരു ട്രിപ്പ് നടത്തുന്നതും നന്നായിരിക്കും. ബ്രിട്ടനിലെ ഗ്രാമപ്രദേശത്തേക്കും സ്വാന്‍വിക്ക് തടാകത്തിലേക്കുമുള്ള സന്ദര്‍ശനം മറക്കാന്‍ കഴിയാത്ത ഒന്നായിരിക്കും.
ബ്രൈട്ടോണിലെ കടലോര റിസോര്‍ട്ട് കാണാന്‍ പോകാവുന്നതാണ്. ഉദയസൂര്യന്റെ പ്രഭാകിരണങ്ങള്‍ കണ്ടാസ്വദിക്കാനും മറ്റ് ആഘോഷങ്ങളില്‍ പങ്കാളികളാകാനും സാധിക്കുന്നത് ഏറ്റവും ഓര്‍മ്മിക്കാവുന്ന അനുഭവമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല