ഷോപ്പിംഗിന് പോകുമ്പോള്‍ ഏതെല്ലാം വസ്തുക്കള്‍ വാങ്ങരുതെന്നതിനെക്കുറിച്ച് ലഘുവിവരണം.
സ്‌പൈസ് മിക്‌സ്
ഒരുപാട് വസ്തുക്കള്‍ മിക്‌സ് ചെയ്ത പാക്കറ്റുകള്‍ വാങ്ങാതിരിക്കുന്നതാണ് ഉത്തമം. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ഘടകങ്ങള്‍ ഇത്തരം മസാലക്കൂട്ടുകളില്‍ ഉണ്ടായേക്കാം.
ഫ്രൂട്ട് ഐസ് ലോലീസ്
ഇപ്പോള്‍ ലോലി ഐസിന് ഡിമാന്റ് കൂടിയ കാലമാണ്. പല ലോലികളും കലോറി കുറവായിരിക്കും എന്നാല്‍ വിലയില്‍ കുറവൊന്നും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ക്കുവേണ്ട ലോലി ഏതെന്ന് കരുതി തിരഞ്ഞെടുക്കണം.
തണുപ്പിച്ച പച്ചക്കറികള്‍
തണുപ്പിവെച്ച് വിറ്റഴിക്കുന്ന പച്ചക്കറികള്‍ പലതും ഉപഭോക്താക്കളെ കബളിപ്പിക്കുന്നതാണ്. എന്നാല്‍ ഇത്തരം വസ്തുക്കള്‍ക്ക് മൂന്നിരട്ടിയോളം വിലയീടാക്കുകയും ചെയ്യും.
സൈഡ് ഡിഷ്
ഗ്രാറ്റിന്‍ ഡുഫിനോയ്‌സ് അടക്കമുള്ള സൈഡ് ഡിഷിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കാറുള്ളത്. കൂടുതല്‍ പണകൊടുത്താല്‍ വിഭവത്തില്‍ ചിലപ്പോള്‍ കൂടുതല്‍ ഉപ്പും മസാലയും ലഭിച്ചേക്കാം. എന്നാല്‍ കൊടുക്കുന്ന പണത്തിന്റെ മൂല്യം ലഭിച്ചേക്കണമെന്നില്ല.
ബാഗ്ഡ് സലാഡ്
ബാഗുകളില്‍ സൂക്ഷിച്ച സലാഡുകള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കു. നശിക്കാതിരിക്കാനായി പലതരം വസുതുക്കള്‍ ചേര്‍ത്തായിരിക്കും ഇവ സൂക്ഷിക്കുന്നത്.
ലഞ്ച് ബോക്‌സ് സ്‌നാക്‌സ്
ബോകസ് കുട്ടികള്‍ക്ക് നല്‍കാനായി വാങ്ങുന്ന സ്‌നാക്‌സ് ബോക്‌സുകളുടേയും അവസ്ഥ ഇതുതന്നെയാണ്. പാക്കിംഗ് നോക്കി സാധനം വാങ്ങിയാല്‍ ഗുണമേന്‍മ ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ സൂക്ഷിച്ചുവേണം ഇവയൊക്കെ വാങ്ങാന്‍
കുപ്പിവെള്ളം
ബ്രിട്ടനിലെ ടാപ് വെള്ളം ശുദ്ധമാണെന്നാണ് കരുതുന്നത്. അതുകൊണ്ട്തന്നെ അധികം കുപ്പിവെള്ളം വാങ്ങിക്കുടിക്കേണ്ട ആവശ്യമില്ല.
തക്കാളി അടങ്ങിയ പാസ്റ്റ് സോസ്
30 പെന്നിക്ക് ലഭിക്കുന്ന തക്കാളി സോസിന് പലപ്പോഴും ഒരുഡോളര്‍ വരെ നല്‍കേണ്ട അവസ്ഥയുണ്ട്. സ്വന്തമായി സോസ് ഉണ്ടാക്കുന്നതായിരിക്കും വാങ്ങുന്നതിനേക്കാളും ലാഭകരം.
പ്രീ മെയ്ഡ് ബാര്‍ബിക്യു ഇറച്ചി
പല സൂപ്പര്‍ മാര്‍ക്കറ്റുകളും ആദ്യമേ തയ്യാറാക്കിവെച്ച ബാര്‍ബിക്യുകളാണ് വിറ്റഴിക്കുന്നത്. ഏന്നാല്‍ സ്വന്തമായി ഉണ്ടാക്കുന്നതിന് പകരമാകില്ല ഇതൊന്നും. നിങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് പാകംചെയ്താല്‍ വെയ്സ്റ്റ് ആവുകയുമില്ല.
എനര്‍ജി – ബ്രെയ്ക്ക്ഫാസ്റ്റ് ബാര്‍സ്
ന ല്ല ആരോഗ്യകരമായ വസ്തുവായിട്ടാണ് ഉപഭോക്താക്കള്‍ ഇതിനെ കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ പലതും ഫാറ്റും പഞ്ചസാരയും അടങ്ങിയതായിരിക്കും. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചുവേണം ഇത്തരം വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല