1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2015

അനീഷ് ജോണ്‍: യുക്മ യോര്‍ക്ക് ഷയര്‍ ഹംബര്‍ റിജിയന്റെ കലാമേളക്ക് ഉജ്ജ്വല സമാപനം. ഇന്നലെ കീത്ത് ലീ മലയാളി അസ്സോസിയെഷന്റെ (KMA) ആഭിമുഖ്യത്തില്‍ സ്പ്രിംഗ് ഗാര്‍ഡന്‍ ലൈന്‍ ഹോളി ഫാമിലി കാത്തോലിക് സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ വെച്ചാണ് കലാമേള നടന്നത്. യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം ഉദ്ഘാടനം നിര്വഹിച്ചു രാവിലെ പത്തു മണിക്കാരംഭിച്ച പൊതു സമ്മേളനത്തില്‍ റിജിയണല്‍ സെക്രട്ടറി വറു ഗീസു ഡാനിയേല്‍ സ്വാഗതം ആശംസിച്ചു . യു കെയില്‍ യുക്മാക്കൊപ്പം ഉണ്ടായിരുന്ന പല സംഘടനകളും ഇന്ന് നാമമാത്രമായി അവശേഷിക്കുന്നത് പ്രവാസി യു കെ മലയാളികള്‍ക്ക് യുക്മയോടുള്ള സ്‌നേഹം ഒന്ന് കൊണ്ട് മാത്രമാണ് ,.നമ്മുടെ ഐക്യം നാം കാത്തു സുക്ഷിക്കണം എന്നും സജിഷ് ടോം ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു . ഭദ്ര ദീപം തെളിയിച്ചു നടന്ന ഉത്ഘാടന സമ്മേളനത്തില്‍ നാഷണല്‍ ജോയിന്റ് ട്രെഷരാര്‍ എബ്രഹാം ജോര്ജു ആശംസ അര്പ്പിച്ചു സംസാരിച്ചു റിജിയണല്‍ പ്രസിഡന്റ് അലക്‌സ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് സോജന്‍ ജോസഫ് റിജിയണല്‍ വൈസ് പ്രസിഡന്റ് ജെസ്സി ജോണ്‍ ട്രെഷരാര്‍ സുബിന്‍ ജോസഫ്, ഷെ ഫീല്‍ഡ് കേരള കല്‍ചരല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജു സി ബേബി , വെയ്ക്ക് ഫീല്‍ഡ് അസ്സോസ്സിയേഷന്‍ സെക്രടറി അനീഷ് , ബ്രടഫോര്ദ് പ്രസിഡന്റ് ടോംതോമസ് യോര്‍ക്ക് മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ബേബി പൗലോസ് റിജിയണല്‍ ആര്ട്‌സ് കോ ഓര്ടിനെട്ടര്‍ സജിന്‍ രവിന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പിന്നിട് റിജിയനില്‍ ജി സി എസ സിപരീക്ഷയില്‍ കുടുതല്‍ മികച്ചു നിന്നവരായ മഹിമ മഹേഷ് അഞ്ജലി ജോസഫ് ( വെസ്റ്റ് യോര്ക്ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍, എസ കെ സി എ ) എന്നിവര്ക്ക് സജിഷ് ടോം. പുരസ്‌കാരം നല്കി ആദരിച്ചു . ടോപ് അ ച്ചിവെര്‍ അയ അനുഷ്‌ക ജോണിനും (ബ്രാഡ് ഫോര്ട് മലയാളി അസ്സോസ്സിയേഷന്‍ ) സമ്മാനം നല്കി ആദരിച്ചു. പിന്നിട് കലാമേള ആരംഭിച്ചു. കലാമേളയില്‍ റിജിയണല്‍ കലാ മേളകളില്‍ ആദ്യം നടക്കുന്ന കലാമേള എന്നാ നിലയില ശ്രദ്ധേയമായിരുന്നു യുക്മ യോര്‍ക്ക് ഷയര്‍ ഹംബര്‍ റിജിയന്റെ കലാമേള. സംഘാടക മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട കലാമേളയായിരുന്നു ഇത്തവണത്തേത്. മാസങ്ങള്‍ നീണ്ട ചിട്ടയായ പരിശീലനത്തിന് ശേഷം അരങ്ങില്‍ മാറ്റുരയ്ക്കാനെത്തിയ കലാകാരന്മാരും കലാകാരികളും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തപ്പോള്‍ റീജിയന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടമായിരുന്നു കലാമേള വേദികളില്‍ നടന്നത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം രണ്ട് വേദികളിലായി ഇടവേളകള്‍ ഇല്ലാതെ മത്സരങ്ങള്‍ നടക്കുകയായിരുന്നു.വിവിധ ആളുകളുടെ നേതൃത്വത്തില്‍ ആതിഥേയ അസോസിയേഷന്‍ അംഗങ്ങളും റീജിയണല്‍/കലാമേള കമ്മറ്റിയംഗങ്ങളും പരാതിക്കിട നല്‍കാതെ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

അടുക്കും ചിട്ടയോടും കലാമേള മുന്‍പോട്ടു കൊണ്ട് പോയത് റിജിയണല്‍ ആര്ട്‌സ് കോ ഓര്ടിനെട്ടര്‍ സജിന്‍ രവിന്ദ്രന്റെ നിയന്തരനത്ത്തില്‍ ആയിരുന്നു . ഓരോ പ്രോഗ്രാമ്മും കഴിയുമ്പോള്‍ സര്‍ട്ടിഫി ക്കെട്ട് വരെയുള്ള കാര്യങ്ങള്‍ ഒരേ പോലെ നിര്വഹിച്ചു കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി കൊണ്ടുള്ള പ്രവര്‍ത്തനം ആയിരുന്നു സജിന്‍ രവിന്ദ്രന്റെത് .ഷെ ഫീല്‍ഡില്‍ നിന്നുള്ള കിരണ്‍ സോളമന്‍ കൂടെ അതിനോടൊപ്പം ചേര്‍ന്നപ്പോള്‍ കലാ മേള സമയ ബന്ധിതമായി തീര്ക്കുവാന്‍ കഴിഞ്ഞു.

യുക്മയിലേക്ക് വന്നു രണ്ടു ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ആദ്യമായി കലാ മേളയില്‍ യോര്ക്ക് മലയാളി അസ്സോസ്സിയേഷന്‍ മിക്ക പരിപാടികളിലും പങ്കെടുത്തു കൊണ്ട് മാതൃക ആയി മാറി .വൈകിട്ട് പരിപാടികള്‍ അവസാനിച്ചപ്പോള്‍ ഏറ്റവും അധികം പോയിന്റ് കരസ്തമാകി കൊണ്ട് ഷെ ഫീല്‍ഡ് കേരള കല്‍ചരല്‍ അസ്സോസ്സിയേഷന്‍ ചാമ്പ്യന്‍ പട്ടം നേടി . വെസ്റ്റ്. യോര്‍ക്ക് ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍ വെക്ക് ഫീല്‍ഡ് രണ്ടാം സ്ഥാനം നേടി . കലാപ്രതിഭയും , കലാതിലകവും ഷെ ഫീല്‍ഡ് കേരള കള്‍ചരല്‍ അസോസിയേഷന്‍ സ്വന്തമാകി നടോഡി നൃത്തം , ഭാരത നാട്യം ഫാന്‍സി ഡ്രസ്സ് തുടങ്ങിയ ഇനങ്ങളില്‍ സമ്മാനം നേടി കൊണ്ട്. ഷെറിന്‍ ജോസ് കലാപ്രതിഭ ആയപ്പോള്‍ നാടോടി നൃത്തം ഫാന്‍സി ഡ്രസ്സ് എന്നിവയുടെ വിജയത്തില്‍ ജിഷ്ണ വറു ഗീസ് കലാ തിലക പട്ടം കരസ്തമാക്കി.

രാത്രി ഒന്‍പതു മണിയോടെ സമ്മാനദാനചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ പ്രോഗ്രാമുകളും തീര്‍ത്ത് കലാമേളയ്ക്ക് തിരശ്ശീല വീണപ്പോള്‍ എല്ലാവരും നിറഞ്ഞ മനസ്സുകളുമായി ആണ് വീടുകളിലേക്ക് മടങ്ങിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.