പുരാണ കഥകളിലൂടെ ഹിന്ദുത്വത്തിന്റെ നന്മകള്‍ കുട്ടികളില്‍ എത്തിക്കുന്ന കവന്‍ട്രി ഹിന്ദു സമാജം നൂതനമായ മറ്റൊരു ആശയവുമായി വീണ്ടും രംഗത്തു . കുട്ടികളില്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ അനായാസം എത്തിക്കുന്നതിന് വരയും വര്‍ണവും സഹായിക്കും എന്ന ചിന്തയില്‍ ഈ മാസം മുതല്‍ പെയിന്റിങ് മത്സരം നടത്തുവാന്‍ സംഘാടകര്‍ പദ്ധതി തയ്യാറാക്കി . ഇതിന്റെ ആദ്യ പടിയായി ഈ മാസം ശ്രീകൃഷ്ണനെ വരച്ചു നിറം കൊടുക്കല്‍ മത്സരം നടത്തി കുട്ടികളില്‍ കൃഷ്ണ ചരിതം കൂടുതല്‍ ഹൃദ്യസ്ഥമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മത്സരത്തിന്റെ കോ ഓഡിനേറ്റര്‍ ദിവ്യ സുഭാഷ് നായര്‍ അറിയിച്ചു . എല്ലാ കുട്ടികളും വീട്ടില്‍ ഇരുന്നു മാതാപിതാക്കളുടെ സഹായത്തോടെ ചിത്രം വരച്ചു പെയിന്റ് ചെയ്തു മത്സര ദിവസം പ്രദര്‍ശിപ്പിച്ചു കൂടുതല്‍ മികച്ചു ഏതെന്നു കാണികള്‍ തിരഞ്ഞെടുക്കുന്ന രീതിയിലാണ് മത്സര ഘടന തയാറാക്കിയിരിക്കുന്നത് . ഈ മാസത്തെ മത്സരത്തില്‍ 20 ഓളം എന്‍ട്രികള്‍ ആണ് പ്രതീക്ഷിക്കുന്നത് . ?
ഓരോ ??മാസവും വെത്യസ്ത ആശയങ്ങള്‍ അവതരിപ്പിച്ചു പെയിന്റിങ്ങിലൂടെ ഹൈന്ദവ ചിന്ത കുട്ടികളില്‍ എത്തിക്കുക എന്നതിനാണ് കവന്‍ട്രി ഹിന്ദു സമാജം രൂപം നല്‍കിയിരിക്കുന്നത് . ഇതിന്റെ ആദ്യ ഘട്ടമായാണ് കൃഷ്ണ ചിത്ര രചന മത്സരം . കുട്ടികള്‍ക്ക് വരയ്ക്കാന്‍ ഉള്ള സൗകര്യത്തിനു ഉണ്ണിക്കണ്ണനെയോ രാധാകൃഷ്ണനെയോ ഗോപാല കൃഷ്ണനെയോ തുടങ്ങി ഏതു രൂപവും തിരഞ്ഞെടുക്കാം . പ്രായവത്യാസം കൂടാതെ കുട്ടികള്‍ക്ക് പങ്കെടുക്കാമെന്നും ആശയം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ദിവ്യ സുഭാഷ് അറിയിച്ചു . മത്സരത്തില്‍ പങ്കെടുത്തു സമ്മാനം നേടുക എന്നതിനേക്കാള്‍ ഉപരി ഹൈന്ദവ ദര്ശനങ്ങളിലും ആശയങ്ങളിലും കുട്ടികളില്‍ താല്‍പ്പര്യം ഉണ്ടാക്കുക എന്നതിനാണ് കവന്‍ട്രി ഹിന്ദു സമാജം പ്രാമുഖ്യം നല്‍കുന്നത് . ഇതോടൊപ്പം കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച പുരാണ കഥാ സദസ്സും തുടരും .
കഴിഞ്ഞ സത്സംഗത്തില്‍ മാര്‍ക്കണ്ഡേയ പുരാണ കഥ , നാരദ മുനിയുടെ ഭക്തി പ്രകടനത്തിലെ പൊള്ളത്തരം , ഗണപതി ഭഗവാന്റെ കൊമ്പു നഷ്ടമായത് , ഗണപതിക്ക് ആനത്തല ലഭിച്ചത് തുടങ്ങിയ അനേകം കഥകള്‍ ഇതിനകം പുരാണ കഥാ സദസ്സിലൂടെ കുട്ടികളില്‍ എത്തിക്കഴിഞ്ഞു . പതിവുള്ള പ്രശ്‌നോത്തരിയിലൂടെ കഴിഞ്ഞ മാസം ഭഗവദ് ഗീതയെ കുറിച്ചും വിശദമായ അറിവുകള്‍ പങ്കു വയ്ക്കപ്പെട്ടിരുന്നു . ?ഏതാനും മാസമായി അടിസ്ഥാന വിവരങ്ങള്‍ പ്രശ്‌നോത്തരിയിലൂടെ വിവരിക്കുന്ന പരിപാടിയും സത്സങ്ങതിന്റെ പ്രധാന ഭാഗമാണ് . ഒമ്‌ന്കാരം ജപിച്ചു യോഗയിലൂടെ മനസ്സിനെ ഏകാഗ്രമാക്കാന്‍ സാധിക്കുന്നതും കുട്ടികളെയും മുതിര്ന്നവരെയും ഒരു പോലെ ആകര്ഷിക്കുന്നുണ്ട് . കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യല്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‌പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു . ? ഈ മാസം സമാജം സത് സംഗം സൂര്യ ശ്രീ , ഈശ്വര്‍ എന്നിവരുടെ പിറന്നാള്‍ ആഘോഷത്തിന് കൂടി വേദിയാകും .
അടുത്ത ഭജന്‍ സത്സംഗം ജൂലൈ 10 നു കവന്റ്രിയില്‍ സംഘടിപ്പിക്കും .
അഡ്രസ് : 140 , woodway lane , കവന്റ്രി , cv 2 2 ej
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല