ന്യൂദല്‍ഹി: കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഉത്തേജക മരുന്നുപയോഗിച്ചതിന് 248 കായികതാരങ്ങളെ നാഷണല്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) പിടികൂടിയെന്ന് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അജയ് മാക്കന്‍ പറഞ്ഞു. ലോകസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കവെയാണ് ഇപ്പോഴും ശൈശവാവസ്ഥയിലായ ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ഉത്തേജകമരുന്ന് എത്രമാത്രം പിടിമുറുക്കിയെന്ന് വെളിവാക്കുന്ന ഞെട്ടിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ കായികമന്ത്രി വ്യക്തമാക്കിയത്.
പിടികൂടിയ 248 പേരില്‍ 138 പേര്‍ക്കേ വിലക്ക് നല്‍കിയെന്നും മന്ത്രി പറഞ്ഞു. 2009 ജനുവരി ഒന്ന് മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ മുപ്പത് വരെ നാഡ ശേഖരിച്ച 6607 സാമ്പിളുകളില്‍ നിന്നണ് 248 പേര്‍ ഉത്തേജകമരുന്നുപയോഗിച്ചതായി തെളിഞ്ഞു. ഇക്കാലയളവിന് മുമ്പ് 1991 മുതല്‍ 2008 സെപ്റ്റംബര്‍ വരെ ഡോപ് കണ്‍ട്രോള്‍ സെന്റര്‍ ശേഖരിച്ച 14767 സാമ്പിളുകളില്‍ 670 പേര്‍ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞിരുന്നെന്നും മാക്കന്‍ പറഞ്ഞു.
അടുത്തിടെ നാഡ നടത്തിയ പരിശോധനയില്‍ മൂന്ന് മലയാളിതാരങ്ങളുള്‍പ്പെടെ ഒമ്പത് മുന്‍ നിര താരങ്ങള്‍ ഉത്തേജമരുന്നുപയോഗത്തിന് പിടിയിലായിരുന്നു. ഇതിനെതുടര്‍ന്ന് നാഡ ഉത്തേജക പരിശോദന കര്‍ശനമാക്കിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല