ന്യൂദല്‍ഹി : ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട രണ്ട് ഇന്ത്യന്‍ അത്‌ലെറ്റുകള്‍ക്ക് സസ്‌പെന്‍ഷന്‍.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ റിലേ ടീമംഗങ്ങളായ മന്‍ദീപ് കൗര്‍, ജുവാന മുര്‍മു എന്നിവരെയാണ് അത്‌ലറ്റിക് ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.
സ്വീഡിഷ് ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഡോപിങ് ടെസ്റ്റ്‌സ് ആന്റ് മാനേജ്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
ജൂലൈ 6 ന് ജപ്പാനില്‍ ആരംഭിക്കുന്ന ഏഷ്യന്‍ അത്‌ലെറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനത്തിലാണ് ഇവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല