ലണ്ടന്‍: ഗര്‍ഭ നിരോധന സാമഗ്രികള്‍ ഉപയോഗിക്കുമ്പോള്‍ ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടെന്ന് പരാതി പറയുന്ന പുരുഷന്‍മാര്‍ക്കായി പുതിയ വയാഗ്ര കോണ്ടം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന കോണ്ടം കാരണം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പുരുഷന്‍മാര്‍ക്ക് ഏറെ ഗുണപ്രദമാണ് ഈ പുതിയ കോണ്ടം.
ഹൃദ്രോഗത്തിനുപയോഗിക്കാറുള്ള ഒരു പ്രത്യേകതരം ജെല്ലാണ് ഈ വയാഗ്ര കോണ്ടം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുകയും പെനിസിലേക്ക് കൂടുതല്‍ രക്തം പ്രവഹിക്കുന്നത് തടയുകയും ചെയ്യും.
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ തടയാന്‍ ഈ വയാഗ്രയ്ക്ക് കഴിയുമെന്നാണ് ഇതിന്റെ നിര്‍മ്മിതാക്കള്‍ അവകാശപ്പെടുന്നത്. ലൈംഗിക ജീവിതം പരിപോഷിപ്പിക്കാനായി നേരം പോക്കിനുവേണ്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന യുവാക്കള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗമായി ഇതുപയോഗിക്കാം. അംഗീകാരം ലഭിച്ചാലുടന്‍ തന്നെ സി.എസ്.ഡി 500 എന്ന ഈ ഉല്പന്നം വിപണിയിലെത്തും.
ഫുടുറ മെഡിക്കല്‍സാണിത് നിര്‍മ്മിച്ചത്. ഇറക്ടൈല്‍ പ്രശ്‌നങ്ങളുണ്ടാവുമെന്നതിനാല്‍ പുരുഷന്‍മാര്‍ നേരത്തെ ഉറകള്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഈ നീല വയാഗ്രകള്‍ അത്തരം പ്രശ്‌നങ്ങള്‍ തടയുന്നു. ഇതിനുള്ളിലെ ജെല്‍ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല