ടോറി -ലിബറല്‍ കൂട്ടുകക്ഷി സര്‍ക്കാരിന്‍റെ ഭരണം വിലയിരുത്തിയ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ന്‍ ഭൂരിപക്ഷത്തോടെ ജയം. ഓള്‍ഡാഹാം ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡെബ്ബി അബ്രാംസ് 3500ലധികം ഭൂരിപക്ഷം നേടി തിളക്കമാര്‍ന്ന വിജയം കൈവരിച്ചു.കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു ലഭിച്ച 103 വോട്ടിന്‍റെ ലീഡാണ് ഇത്തവണ 3558 ആയി ഉയര്‍ന്നത്.
വാട്കിന്‍സ് ഇക്കുറിയും മത്സരിച്ചിരുന്നെങ്കിലും രണ്ടാം സ്ഥാനത്തായി. കണ്‍സര്‍വേറ്റീവ് പ്രതിനിധി കാഷിഫ് അലിയാണ് മൂന്നാം സ്ഥാനത്ത്.സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലിനൊപ്പം പ്രതിപക്ഷ നേതാവെന്ന നിലയില്‍ എഡ് മിലിബാന്‍ഡിന്‍റെ പ്രകടനംകൂടി ഉപതെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ട്യൂഷന്‍ ഫീസ് വര്‍ധന, വാറ്റ് തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ ജനരോഷം മനസിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ മിലിബാന്‍ഡ് പരാജയപ്പെട്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല