സന്തോഷ് ശിവന് ഒരുക്കിയ ഉറുമി ചുളുവില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമൊരുക്കിയ വെബ്സൈറ്റിനെതിരെ ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് രംഗത്ത്. നെറ്റില്‍ ഉറുമി സുലഭമാണെന്നറിഞ്ഞ് പൃഥ്വി ഇക്കാര്യം കാണിച്ചുകൊണ്ട് സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ്.
വെബ്സൈറ്റില്‍ ഉറുമി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടെന്നത് പൃഥ്വിരാജിന്റെ ശ്രദ്ധയില്‍ തന്നെയാണ് പെട്ടത്. തുടര്‍ന്ന് പൃഥ്വിക്ക് വേണ്ടി അമ്മ മല്ലിക സുകുമാരനാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തിയ മല്ലികാ ഐ.ജി. ആര്. ശ്രീലേഖയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ശ്രീലേഖയുടെ നിര്‍ദേശപ്രകാരം െ്രെകംബ്രാഞ്ച് ഡി.ഐ.ജി. എസ്. ശ്രീജിത്തിനും ഹൈടെക് സെല്ലിനും പരാതി നല്കി.
എറണാകുളം സൈബര്‍സെല്ലിലെ എസ്.ഐ. ഫ്രാന്‍സീസ് പെരേരയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമേരിക്കയിലാണെന്ന് തെളിഞ്ഞു. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ഒറാക്കിള്‍ കമ്പനിയില്‍ വെബ് ഡിസൈനറായ ജോണ്‍ കൊടിയന്‍ എന്നയാളുടെ പേരിലാണ് ഈ വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി.
ആഷ് മാജിക് ഡോട്ട്.കോം എന്നാണ് ഈ വെബ്സൈറ്റിനന്റെ പേര്. അമേരിക്കയിലുള്ള തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പൃഥ്വിയും അന്വേഷണം നടത്തിയിരുന്നു. വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്ത ജോണ്‍ കൊടിയന്‍ എന്നൊരാള്‍ ഉണ്ടെന്നാണ് സുഹൃത്തുക്കള്‍ പൃഥ്വിക്ക് നല്കിയ വിവരം. ഇയാള്‍ക്കെതിരെ അഞ്ചു കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി മല്ലികാ സുകുമാരന്‍ അറിയിച്ചു.
സിനിമകളുടെ പകര്‍പ്പുകള്‍ കേരളത്തില്‍ നിന്നും ദുബായില്‍ നിന്നുമാണ് അമേരിക്കയില്‍ എത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ഡൗണ്‍ലോഡ്ചെയ്യാന്‍ അവസരമൊരുക്കുന്ന വെബ്സൈറ്റുകളുടെ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നവരേയും പോലീസ് തിരയുന്നുണ്ട്.
എന്നാല്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം തങ്ങള്‍ നല്‍കുന്നതല്ലെന്നും മറ്റേതോ വെബ്സൈറ്റാണ് ഇതിനു പിന്നിലെന്നുമാണ് വെബ്സൈറ്റ് പറയുന്നത്. യൂ ട്യൂബ്, ഗൂഗില്‍ എന്നിവയില്‍ സുലഭമായ വീഡിയോകള്‍ തങ്ങള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല