മലയാള സിനിമയിലേയ്ക്ക് രണ്ടാം വരവ് നടത്തിയ ശ്വേത മേനോന് നിനച്ചിരിക്കാത്തത്രയും നല്ല വേഷങ്ങളാണ് ലഭിച്ചത്. പലതിലും മിന്നു പ്രകടനം കാഴ്ചവച്ച് ശ്വേത പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്തു.
മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും വളരെ കുറച്ച് ചിത്രങ്ങള്‍ക്കിടയില്‍ ശ്വേത നേടിയെടുക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും നല്ല കഥാപാത്രങ്ങള്‍ ശ്വേതയെത്തേടിയെത്തുന്നു. ഉറൂബിന്റെ അമ്മിണിയെന്ന നോവലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനാണ് ശ്വേതയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
മലയാള സാഹിത്യവുമായി പരിചയമുള്ള ഏതൊരു അഭിനേത്രിയും മോഹിക്കുന് വേഷമാണ് അമ്മിണിയുടേത്. മലയാള സാഹിത്യത്തില്‍ ആദ്യകാലത്ത് ഉണ്ടായവയില്‍ ഏറ്റവും മികച്ച ഒരു സ്ത്രീപക്ഷ രചനയാണ് അമ്മിണി, അതിലെ കഥാപാത്രവും തീവ്രതയുള്ളതാണ്.
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എം ചന്ദ്രപ്രകാശ് ആണ് ഉറൂബിന്റെ അമ്മിണി ചലച്ചിത്രമാക്കുന്നത്. സ്‌നേഹം കൊണഅട് മരിക്കേണ്ടിവരുന്ന സ്ത്രീയുടെയും സ്‌നേഹത്താല്‍ കൊലപാതകിയാകേണ്ടിവരുന്ന പുരുഷന്റെയും കഥയാണ് അമ്മിണിയിലേത്.
വിനു എബ്രഹാം, ഡോക്ടര്‍ സുധാ വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാകുന്നത്. ചന്ദ്രലേഖ ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉറൂബിന്റെ മകന്‍ സുധാകരനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉറൂബിന്റെ തന്നെ വരികളാണ് ചിത്രത്തില്‍ ഗാനങ്ങളാക്കുന്നത്. മെയ് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല