പിറന്ന നാടിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ അയവിറക്കിയും നാട്ടുകാര്‍ തമ്മിലുള്ള സ്നേഹവും ഐക്യവും പങ്കു വച്ചും ആറാമത് ഉഴവൂര്‍ സംഗമത്തിന് മാഞ്ചസ്റ്ററില്‍ കൊടിയിറങ്ങി.സ്വന്തം നാടിനോടുള്ള സ്നേഹപ്രകടനത്തില്‍ പങ്കു ചേരാന്‍ യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം അഞ്ഞൂറോളം പേര് മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തിയത് നാടിനെ നെഞ്ചിലേറ്റുന്ന നല്ല മനസുകള്‍ക്ക് ഉദാത്ത മാതൃകയായി.ജനപങ്കാളിത്തത്തിലെ ഓരോ വര്‍ഷവും കൂടി വരുന്ന വര്‍ധനയും പരിപാടികളിലെ വ്യത്യസ്തതയുമാണ് ഉഴവൂര്‍ സംഗമത്തിന് സംഗമങ്ങളുടെ സംഗമം എന്ന പേര് ചാര്‍ത്തിക്കൊടുത്തത് .
ജൂണ്‍ 22 ന് ബ്രിട്ടാനിയ എയര്‍പോര്‍ട്ട് ഹോട്ടലില്‍ അരങ്ങേറിയ പൈലറ്റ് ഈവില്‍ ഒട്ടേറെ കുടുംബങ്ങള്‍ പങ്കെടുത്തു.മുഖ്യാഥിതികളായി എം.എം തോമസ്, ജോസഫീന ടീച്ചര്‍, ഫാ.മനോജ് അലിപ്പാറ, കൂടാതെ നിരവധി മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. റെക്സും സുപ്രഭയും ഉള്‍പ്പെടെ നിരവധി ഗായകര്‍ ചേര്‍ന്ന നടത്തിയ ഗാനമേള ഉഴവൂര്‍ സംഗമത്തിന് ഉത്സവക്കൊഴുപ്പേകി. പ്രത്യേകമായി നടത്തിയ കപ്പിള്‍ ഡാന്‍സ് മത്സരത്തില്‍ പ്രായഭേദമന്യേ മുപ്പതോളം പേര് പങ്കെടുത്തു. മത്സരത്തില്‍ സിന്റോ വെട്ടുകല്ലേല്‍, ലോബോ വെട്ടുകല്ലേല്‍ എന്നിവര്‍ സമ്മാനം കരസ്ഥമാക്കി. 11മണിയോടെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്ന പരിപാടികള്‍ ഓരോ ഉഴവൂരുകാരുടെയും ആവേശം കണക്കിലെടുത്ത് 1മണിവരെ നീട്ടുകയായിരുന്നു.
<ജൂണ്‍ 23 ന് വിഥിന്‍ഷോ ഫോറം സെന്റര്‍ ഉഴവൂര്‍ സംഗമത്തിന് വേണ്ടി കൂടുതല്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി. എല്ലാവരെയും ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള സ്റ്റേജ് ക്രമീകരണങ്ങളാണ് മാഞ്ചസ്റ്റര്‍ സംഘാടകസമിതി നടത്തിയത്. അതിമനോഹരമായി ത്രിഡി ഡിസൈന്‍ ചെയ്ത സ്റ്റേജ് ബാക്ക് അപ്പ് വിത്ത് ലൈറ്റിംഗ് സ്റ്റേജിന് മാറ്റ് കൂട്ടി.
10.30ന് ആരംഭിച്ച പരിപാടിയില്‍ സ്റ്റേജുകള്‍ കൈകാര്യം ചെയ്തത് ജസ്റ്റിന് ആകശാലയില്‍ ആണ്. അവതാരകരായി ജൂലി വെട്ടുകല്ലേല്‍, ബെനീറ്റ മുരിക്കുന്നേല്‍, സാലണി സൈമണ്‍ എന്നിവര്‍ അരങ്ങുവാണു. ഉഴവൂരിലെ മിടുക്കന്മാരും , മിടുക്കികളും ആടിതിമര്‍ത്ത വേദി ഓരോ ഉഴവൂര്‍കാര്‍ക്കും കണ്ണിന് കുളിര്‍മയും കാതിന് ഇമ്പവുമേകി. ആവേശമായ വടംവലി മത്സരത്തില്‍ ഉഴവൂര്‍ ടൗണ്‍ ടീം വിജയികളായി.
ഉഴവൂരിന്റെ മക്കള്‍ യു കെയില്‍ എത്തിയെങ്കില്‍ അതിനുള്ള പ്രധാന കാരണം കഷ്ട്ടപ്പാടുകള്‍ക്കിടയിലും മക്കളെ നല്ല നിലയില്‍ എത്തിക്കാന്‍ രാപകല്‍ പ്രയത്നിച്ച മാതാപിതാക്കളാണ്.അതുകൊണ്ടു തന്നെയാണ് സംഗമത്തിന്റെ ഉദ്ഘാടനം അവരെക്കൊണ്ട് നിര്‍വഹിപ്പിക്കുന്ന പതിവു ഉഴവൂര്‍ക്കാര്‍ തുടങ്ങി വച്ചത്. ടോമിചാലില് അധ്യക്ഷം വഹിച്ച സംഗമം ഇത്തവണയും പതിവു തെറ്റിക്കാതെ മാതാപിതാക്കളും മുഖ്യാഥിതികളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
അളിയന്മാരുടെ പ്രതിനിധികളായി ജോബിയും മാതാപിതാക്കളുടെ പ്രതിനിധിയായി ജോണ്‍ വെട്ടുകുന്നേലും പ്രസംഗിച്ചു.
മീറ്റിംഗിനു ശേഷം ജോണി വഞ്ചിത്താനം, രേഷ്മ വെള്ളിത്തടം എന്നിവരെ യംഗ് ടാലന്റ് അവാര്‍ഡ് നല്കി ആദരിച്ചു. തുടര്‍ന്നും വിവിധയിനം കലാപരിപാടികള്‍ക്ക് വിഥിന്‍ഷാ ഫോറം സെന്റര്‍ സാക്ഷിയായി. രാജു സ്റ്റീഫന്‍ ഒറ്റത്തങ്ങാടിയിലിന്റെ നന്ദി പ്രസംഗത്തോടുകൂടി ഉഴവൂര്‍ സംഗമം 2012 ന് തിരശീല വീണു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല